നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആയുർവേദ വൈദ്യന്‍റെ കോവിഡ് മരുന്ന് ഫലപ്രദമെന്ന് പ്രചരണം; ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിട്ട് ആന്ധ്രാ സർക്കാർ

  ആയുർവേദ വൈദ്യന്‍റെ കോവിഡ് മരുന്ന് ഫലപ്രദമെന്ന് പ്രചരണം; ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിട്ട് ആന്ധ്രാ സർക്കാർ

  കോവിഡ് 19 ചികിത്സിച്ച് ഭേദമാക്കാൻ ഉപകരിക്കും എന്ന് അവകാശപ്പെടുന്ന ഈ മരുന്നിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ ഐസിഎംആറിന് അയച്ചുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

  corona virus

  corona virus

  • Share this:
   ഹൈദരാബാദ്:  കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുർവേദ മരുന്നിനെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ ആന്ധ്രാ സര്‍ക്കാർ. കോവിഡ് ചികിത്സിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് ആന്ധ്ര പ്രദേശ് നെല്ലൂരിലെ കൃഷ്ണപട്ടണം നഗരത്തിലെ ഒരു ആയുർവേദ വൈദ്യനാണ് രംഗത്തെത്തിയത്. ഇയാൾ വിതരണം ചെയ്യുന്ന ആയുർവേദ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന് വന്‍ തോതിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരുന്നിനെക്കുറിച്ച് ശാസ്ത്രീയമായ പരിശോധന നടത്താൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടത്.

   സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ വൈഎസ്ആർസിപിയുടെ എം എൽ എ ആയ കെ ഗോവർദ്ധൻ റെഡ്ഡി നേരിട്ട് ഈ ആയുർവേദ മരുന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൃഷ്ണപട്ടണം ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയായ ഗോവർദ്ധൻ ഈ മരുന്ന് കോവിഡ് 19-നെതിരെയുള്ള ഒരു അത്ഭുത മരുന്നാണെന്നാണ് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' സംസാരിക്കവെ പറഞ്ഞത്.

   Also Read-സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാം

   "ഈ മരുന്ന് ഉപയോഗിച്ച നിരവധി കോവിഡ് 19 രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുകയോ അവർ രോഗമുക്തി നേടുകയോ ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടെത്തിയ ബോണിഗി ആനന്ദയ്യ വളരെ പ്രശസ്തനായ ആയുർവേദ വൈദ്യനാണ്. അദ്ദേഹം കോവിഡ് 19-ന്റെ ചികിത്സയ്ക്കായി അഞ്ച് ഔഷധക്കൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുന്ന് ഫലപ്രദമാണ്. അതുകൊണ്ടാണ് കൃഷ്ണപട്ടണത്ത് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഒരുപാട് ആളുകൾ മരുന്ന് വാങ്ങാനായി എത്തുന്നത്". ഗോവർദ്ധൻ റെഡ്ഡി പറഞ്ഞു.

   ധാരാളം ആളുകളാണ് മരുന്ന് വാങ്ങാനായി വൈദ്യന്‍റെ വീടിന് മുന്നിൽ കൂട്ടമായി എത്തുന്നത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ വൈദ്യന്റെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ അവരെല്ലാം സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ അവിടെ നിയമിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങൾക്കാവുന്ന വിധം ശ്രമിക്കുന്നുണ്ട് എന്നായിരുന്നു എംഎൽഎയുടെ മറുപടി.   എന്നാൽ, നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി പി വി രമേശ് ഉൾപ്പെടെയുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥരും "കോവിഡ് ദുരന്തത്തിനുള്ള പാചകക്കുറിപ്പ്' എന്ന് വിശേഷിപ്പിച്ച് ഈ ആൾക്കൂട്ടങ്ങളോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആന്ധ്ര പ്രദേശ് സർക്കാർ അടിയന്തിര നടപടികളിലേക്ക് നീങ്ങിയത്.

   Also Read-വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്

   "മെഡിക്കൽ വിദഗ്ദ്ധർ അവരുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഈ ആയുർവേദ മരുന്ന് പ്രചരിപ്പിക്കരുതെന്ന് എംഎൽഎ ഗോവർദ്ധൻ റെഡ്ഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്", ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു. "കോവിഡ് 19 ചികിത്സിച്ച് ഭേദമാക്കാൻ ഉപകരിക്കും എന്ന് അവകാശപ്പെടുന്ന ഈ മരുന്നിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ ഐ സി എം ആറിന് അയച്ചുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മരുന്നിന്റെ നിർമാണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആയുർവേദ ഡോക്ടർമാർ അടക്കമുള്ള ഒരു മെഡിക്കൽ സംഘത്തെ നെല്ലൂരിലേക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.", അദ്ദേഹം കൂട്ടിച്ചേർത്തു.

   ആന്ധ്ര പ്രദേശിലെ സംഘത്തോടൊപ്പം ഐ സി എം ആറിന്റെ ഒരു വിദഗ്ദ്ധ സംഘവും അന്വേഷണം നടത്താനായി നെല്ലൂരിൽ എത്തിച്ചേരും. നെല്ലൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ഇവിടുത്തെ ആൾക്കൂട്ടം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}