നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കടുവയുടെ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു; രോഷാകുലരായ ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് തീവെച്ചു

  കടുവയുടെ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു; രോഷാകുലരായ ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് തീവെച്ചു

  ഏറെക്കാലമായി കടുവയുടെ ആക്രമണം പതിവാണെങ്കിലും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ഭോപ്പാൽ: കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് തീവെച്ചു. മധ്യപ്രദേശിലെ ഹൊഷാങ്കാബാദ് ജില്ലയിലെ സത്പുരയിലാണ് സംഭവം. ഏറെക്കാലമായി കടുവയുടെ ആക്രമണം പതിവാണെങ്കിലും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇതേത്തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് തീവെക്കുകയായിരുന്നു.

   കഴിഞ്ഞ ദിവസം രാവിലെയാണ് സത്പുര ടൈഗർ റിസർവിലെ (എസ്‌ടിആർ) മത്‌കുലി പ്രദേശത്ത് സ്ത്രീയുടെ കണ്ടെടുത്തത്. അടുത്തിടെ ഉമരിയയിലെ ബന്ദവ്ഗഡിൽ നിന്ന് മാറ്റിയ ഒരു കടുവയാണ് സ്ത്രീയെ ആക്രമിച്ച് കൊന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ സംഭവം നടക്കുന്നതിന്‍റെ തലേദിവസം തൊട്ടടുത്തുള്ള പിസുവ ഗ്രാമത്തിൽ രണ്ടു പശുക്കളെ കടുവ കടിച്ചുകൊന്നിരുന്നു. ഇക്കാര്യത്തിൽ നാട്ടുകാർ വനംവകുപ്പ് ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് പ്രദേശവാസിയായ സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

   വനംവകുപ്പ് ഓഫീസിന് തീവെച്ച നാട്ടുകാർ തൊട്ടടുത്തുള്ള ഇക്കോ സെന്‍ററിനും തീവെച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും സത്പുര ടൈഗർ റിസർവിലെ ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ സമ്മതിച്ചു. അതേസമയം സത്പുര ടൈഗർ റിസർവിലേക്ക് പുതിയതായി കൊണ്ടുവന്ന കടുവയാണ് ആക്രമണം നടത്തുന്നതെന്ന് വനംവകുപ്പ് ജീവനക്കാർ പറയുന്നു.
   First published: