നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Viral Video | റോഡരികിലെ ഉന്തുവണ്ടിയിൽ നിന്ന് പഴങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്ന കുപിതയായ സ്ത്രീ; വൈറലായി വീഡിയോ

    Viral Video | റോഡരികിലെ ഉന്തുവണ്ടിയിൽ നിന്ന് പഴങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്ന കുപിതയായ സ്ത്രീ; വൈറലായി വീഡിയോ

    പഴങ്ങൾ വലിച്ചെറിയുമ്പോൾ കച്ചവടക്കാരൻ അരുതെന്ന് അവരോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ജില്ലാ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

    Angry_Woman_Viral

    Angry_Woman_Viral

    • Share this:
      ഒരു സ്ത്രീ റോഡരികിലെ ഉന്തുവണ്ടിയിൽ (Cart) പഴങ്ങൾ (Fruits) വിൽക്കുന്ന കച്ചവടക്കാരന്റെ പഴങ്ങളെല്ലാം നിരത്തിലേക്ക് വലിച്ചെറിയുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിരിക്കുകയാണ്. ഭോപ്പാലിലാണ് (Bhopal ) സംഭവം നടന്നത്. ഉന്തുവണ്ടി തന്റെ കാറിൽ (car) ഉരസിയെന്ന് ആരോപിച്ചുകൊണ്ടാണ് ആ സ്ത്രീ പഴങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നത്. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം വൈറൽ ആയി.

      പഴങ്ങൾ വലിച്ചെറിയുമ്പോൾ കച്ചവടക്കാരൻ അരുതെന്ന് അവരോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ജില്ലാ ഭരണകൂടം സംഭവത്തിൽ
      അന്വേഷണത്തിന് ഉത്തരവിട്ടു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ ഷെയർ ചെയ്യുകയും ആ വനിതയുടെ പെരുമാറ്റത്തിൽ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു. മധ്യവയസ്കയായ സ്ത്രീ കോളേജ് പ്രൊഫസറാണെന്നാണ് ലഭിക്കുന്ന വിവരം. അവരുടെ കാറിൽ അത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു.

      വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ ഭോപ്പാൽ ജില്ലാ കളക്ടർ അവിനാഷ് ലാവനിയ അന്വേഷണത്തിന് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "ഭോപ്പാലിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. അതിൽ ഒരു സ്ത്രീ ഉന്തുവണ്ടിയിൽ നിന്ന് പഴങ്ങൾ എടുത്ത് നിലത്തേക്ക് എറിയുന്നത് കാണാം. ആ സ്ത്രീയെയും കച്ചവടക്കാരെനെയും കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശേഷം ഉചിതമായ നടപടിയെടുക്കും", അദ്ദേഹം ട്വീറ്റ് ചെയ്തു.

      തന്റെ കാറിന് നേരെ വിരൽ ചൂണ്ടിക്കൊണ്ടാണ് സ്ത്രീ പഴങ്ങൾ നിലത്തേക്ക് എറിയുന്നത്. കച്ചവടക്കാരൻ പഴങ്ങൾ വലിച്ചെറിയുന്നത് നിർത്താൻ അവരോട് അഭ്യർത്ഥിക്കുന്നതും വിഡിയോയിൽ കാണാം. ഭോപ്പാൽ ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാലയുടെ സ്റ്റിക്കർ കാറിന്റെ പിൻവശത്തെ വിൻഡോയിൽ കാണാൻ കഴിയുന്നുണ്ടെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു. ഇതിൽ നിന്നാണ് ഈ സ്ത്രീ പ്രൊഫസ്സർ ആണെന്ന് അവർ മനസിലാക്കിയത്. ഇവരുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമല്ല.

      Also Read- സ്‌കൂട്ടറില്‍ അമിതവേഗതയില്‍ വന്ന യുവാവ് ബസുമായി കൂട്ടിയിടിച്ചു ; രക്ഷപ്പെട്ടത് അത്ഭുതകരമായി

      വീഡിയോ കണ്ട്‌ ഇവർക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. എല്ലാവരും യാത്ര ചെയ്യുന്ന റോഡിലേക്കാണ് ഈ സ്ത്രീ കച്ചവടക്കാരന്റെ പഴങ്ങൾ ദേഷ്യത്തോടെ വലിച്ചെറിയുന്നത്. തിരക്കുള്ള റോഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ കെട്ടിടത്തിന്റെ മുകളിൽ നിന്നും ആളുകൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

      സംഭവം ചർച്ചയായതോടെ അധികാരികൾ അന്വേഷത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ ബോളിവുഡിലെ ഗൗഹർ ഖാൻ എന്ന നടി ഉന്തുവണ്ടിയിലെ മുഴുവൻ പഴങ്ങളും വാങ്ങാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട ഭൂരിഭാഗം ജനങ്ങളും കച്ചവടക്കാരന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
      Published by:Anuraj GR
      First published:
      )}