ഇന്റർഫേസ് /വാർത്ത /India / Birbhum Unrest | ബംഗാളിലെ ബീര്‍ഭുമിൽ 8 പേരേ തീവെച്ചു കൊന്ന സംഭവം; തൃണമൂല്‍ നേതാവ് അനിരുള്‍ ഹുസൈന്‍ അറസ്റ്റില്‍

Birbhum Unrest | ബംഗാളിലെ ബീര്‍ഭുമിൽ 8 പേരേ തീവെച്ചു കൊന്ന സംഭവം; തൃണമൂല്‍ നേതാവ് അനിരുള്‍ ഹുസൈന്‍ അറസ്റ്റില്‍

തൃണമൂൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റെന്ന നിലയിൽ ബോഗ്ത്തൂയി ഗ്രാമത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റെന്ന നിലയിൽ ബോഗ്ത്തൂയി ഗ്രാമത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റെന്ന നിലയിൽ ബോഗ്ത്തൂയി ഗ്രാമത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

  • Share this:

പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിലെ ബോഗ്ത്തൂയി ഗ്രാമത്തിലുണ്ടായ രാഷ്ട്രീയ കലാപത്തില്‍ എട്ടോളം പേര്‍ വെന്തുമരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സ്ഥലത്തെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാദു ഷെയ്ഖിന്‍റെ കൊലപാതകത്തെ തുടര്‍ന്നാണ് ഗ്രാമത്തില്‍ കലാപമുണ്ടായത്.  അജ്ഞാത സംഘം നടത്തതിയ ബോംബെറിലാണ് ഭാദു ഷെയ്ഖ് കൊലപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് പ്രകോപിതരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ വിടുകൾക്ക് തീവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിരുൾ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ഇയാള്‍ ആണോ എന്ന് പോലീസ് പരിശോധിക്കുന്നു.

കലാപം നടന്ന രാംപൂര്‍ഹട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ഷിച്ച് മണിക്കൂറുകള്‍ക്കകമാണ് അനിരുള്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നുകുല്‍ കീഴടങ്ങുക അല്ലെങ്കില്‍ അറസ്റ്റിനെ നേരിടാന്‍ തയാറാകണമെന്ന് മമത ഹുസൈനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. താരാപീഠിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഹുസൈനെ ബംഗാള്‍ പോലീസ് പിടികൂടിയത്.

രാംപൂര്‍ഹട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്  ഇന്‍സ്പെടക്ടര്‍ ത്രിദിപ് പ്രമാണിക്കിനെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് വൃത്തങ്ങള്‍  അറിയിച്ചു.

ആരാണ് അനിരുള്‍ ഹുസൈന്‍ ?

ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയില്‍ എട്ട്  പേര്‍ വെന്തുമരിച്ചത് മുതല്‍ രാപൂര്‍ഹട്ടില്‍ പരക്കെ പ്രചരിച്ച പേരാണ് അനിരുള്‍ ഹുസൈന്‍റേത്. കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് സംഭവത്തില്‍ അനിരുള്‍ ഹുസൈന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഹുസൈനെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.

രാംപൂർഹട്ടിൽ താമസിക്കുന്ന ഹുസൈൻ തൃണമൂൽ കോണ്‍ഗ്രസില്‍ എത്തുന്നതിന് മുന്‍പ്  കോൺഗ്രസ് നേതാവായിരുന്നു. സംസ്ഥാന നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ബിർഭൂമിൽ നിന്നുള്ള എംഎൽഎയുമായ ആഷിഷ് ബാനർജിയുടെ  വിശ്വസ്തനും വലംകൈയുമാണ് ഹുസൈന്‍. തൃണമൂൽ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റെന്ന നിലയിൽ ബോഗ്ത്തൂയി ഗ്രാമത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളായിരുന്നു.

കലാപകാരികള്‍ വീടുകള്‍ക്ക് തീവെച്ചപ്പോള്‍ സഹായത്തിനായി ഹുസൈനെ നാട്ടുകാര്‍ വിളിച്ചെങ്കിലും ഇയാള്‍ സഹായിച്ചില്ലെന്നും പ്രദേശവാസികള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. സംഭവം  അറിയിക്കാന്‍ ഇയാള്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിക്കും.

സംഭവത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി ആവശ്യമായ തെളിവുകള്‍ സ്വീകരിച്ചു.

സ്ഥലത്തെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാദു ഷെയ്ഖിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെട്ടന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

First published:

Tags: Trinamol Congress, West bengal