ഇന്റർഫേസ് /വാർത്ത /India / Netaji | 'അസൂയ കാരണം കോൺഗ്രസ് നേതാജിയെ താഴ്ത്തിക്കെട്ടിയിരിക്കാം' ; അനിത ബോസ്

Netaji | 'അസൂയ കാരണം കോൺഗ്രസ് നേതാജിയെ താഴ്ത്തിക്കെട്ടിയിരിക്കാം' ; അനിത ബോസ്

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശില്പത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശില്പത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശില്പത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്

  • Share this:

125 ആം ജന്മ ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരമര്‍പ്പിച്ച് രാജ്യം.നേതാജിയുടെ ഹോളോഗ്രാം പ്രതിമ (Grand Statue of Netaji) പ്രധാനമന്ത്രി (PM Narendra Modi) അനാഛാദനം ചെയ്തു.

നേതാജിയെ ''മറന്ന നായകന്‍'' എന്ന പദവി നല്‍കിയത് നേതാജിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ വീക്ഷണമാണെന്ന് സൂചിപ്പിക്കുന്നത് .  നേതാജിയുടെ മകള്‍ അനിതാ ബോസ് ശനിയാഴ്ച ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍  പറഞ്ഞു.

''കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു ഭാഗത്തിന് നേതാജിയോട് അസൂയ തോന്നിയിരിക്കാം, അതിനാലാണ് അദ്ദേഹത്തെ താഴ്ത്തിക്കെട്ടിയത്. അങ്ങനെ ചെയ്യുന്നത് ദൈവത്തിന്റെ ആശയമായിരുന്നില്ല. താഴേത്തട്ടിലുള്ള നേതാക്കള്‍ തങ്ങളുടെ മുതിര്‍ന്ന നോതാക്കളെ പ്രീതിപ്പെടുത്താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ,' നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നുള്ള ഒരു ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

'നരസിംഹറാവു പ്രധാനമന്ത്രിയായിരു സമയത്ത് ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ ജര്‍മ്മനികാരോട് പറഞ്ഞിരുന്നു, നേതാജിയുടെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ആദ്യം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അനുമതി ലഭിക്കണമെന്ന്. ഇതിനെക്കുറിച്ച് റാവുവിനോട് ചോദിച്ചപ്പോള്‍ ചോദ്യം കേട്ട്  ആശ്ചര്യപ്പെട്ട അദ്ദേഹം അവര്‍ക്ക്  ബന്ധപ്പെടാമെന്ന് പറഞ്ഞു, ''അനിതാ ബോസ് പറഞ്ഞു.

നേതാജിയോടുള്ള ഇന്ത്യയുടെ 'കടപ്പാടിന്റെ' പ്രതീകമെന്നോണം ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

' isDesktop="true" id="501643" youtubeid="5fTBCdQeO64" category="india">

Grand Statue of Netaji | ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനം; പ്രതിമ നിർമിക്കുന്നതാര്?

നോതാജിയുടെ പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.''പ്രതിമയുള്ളത് വളരെ ഹൃദയസ്പര്‍ശിയാണ്. നിരവധി പ്രതിമകളുണ്ട്, പക്ഷേ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള ഇന്ത്യാ ഗേറ്റില്‍ ഒരെണ്ണം സ്ഥാപിക്കുന്നത് വലിയ ബഹുമതിയാണ്. അത് കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.' അവര്‍ പറഞ്ഞു.

Grand Statue of Netaji| നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്തു

കോണ്‍ഗ്രസ് നേതാജിയില്‍ നിന്ന് അകലം പാലിക്കണമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. 'ഗുംനാമി ബാബ' യഥാര്‍ത്ഥത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഒളിവിലാണ് എന്ന ജനപ്രിയമായ സിദ്ധാന്തം അവര്‍ തള്ളികളഞ്ഞു. ''ഇത് നേതാജിയെ അപമാനിക്കുന്നതാണ്, എനിക്ക് ഇതില്‍ നീരസമുണ്ട്. അപകടത്തിന് ശേഷം അദ്ദേഹം മരിച്ചു, അതിന് തെളിവുകളുണ്ട്. നേതാജി തിരശ്ശീലയ്ക്ക് പിന്നില്‍ ജീവിക്കില്ല'. അവര്‍ പറഞ്ഞു.

First published:

Tags: Congress, Netaji Subhas Chandra Bose