നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നിരാഹാര സമരം: അണ്ണാ ഹസാരെ അവശനിലയിൽ

  നിരാഹാര സമരം: അണ്ണാ ഹസാരെ അവശനിലയിൽ

  രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു

  അണ്ണാ ഹസാരെ

  അണ്ണാ ഹസാരെ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ലോക്പാൽ നിയമനം, കാർഷിക കടം എഴുതിത്തള്ളൽ വിഷയങ്ങളിൽ നിരാഹാരമിരിക്കുന്ന ഗാന്ധിയൻ അണ്ണാ ഹസാരെ അവശനിലയിൽ. അണ്ണാ ഹസാരെയുടെ രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു. കഴിഞ്ഞ മാസം 30ന് തുടങ്ങിയ നിരാഹാരം മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് 81കാരനായ അദ്ദേഹം അവശനായത്.

   ലോക്പാൽ ആവശ്യവുമായി 2011ൽ ഡൽഹിയിൽ അണ്ണാ ഹസാരെ നിരാഹാരമിരുന്നത് രണ്ടാം യുപിഎ ഭരണത്തിന്‍റെ പതനത്തിന്റെ കാരണങ്ങളിൽ ഒന്നായിരുന്നു. അതേ ആവശ്യവുമായി എൻഡിഎ ഭരണത്തിന്റെ അവസാന നാളുകളിൽ സ്വന്തം ഗ്രാമമായ റാലേഗാൻ സിദ്ധിയിലാണ് അദ്ദേഹം വീണ്ടും സമരം ചെയ്യുന്നത്.

   First published:
   )}