മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്പനയ്ക്ക് അനുമതി നല്കിയ മഹാരാഷ്ട്ര(Maharashtra) സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ(Anna Hazare). ഇത് സംബന്ധിച്ച് മുന്നറയിപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചു.
സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്പനക്കായി അനുമതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൗണ്‍സിലറെ താത്കാലികമായി പുറത്താക്കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.