ചെന്നൈ: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളിലെ ‘വൈറൽ’ ആള്‍ദൈവം അന്നപൂരണി അരസു (Annapoorani Arasu). തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിളിക്കുന്നവർക്കെതിരെയും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നും തനിക്ക് സുരക്ഷ നൽകണമെന്നും കാണിച്ച് ഇവർ ചെന്നൈ പോലീസിൽ (Police) പരാതി നൽകി.
കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന തമിഴ് ടി.വി. ഷോ ആയ 'സൊൽവതെല്ലാം ഉൺമൈയിൽ' പങ്കെടുത്ത് ശ്രദ്ധേയായ അന്നപൂരണി പീഠത്തിൽ ഇരുന്ന് ജനങ്ങളെ അനുഗ്രഹിക്കുകയും, ആൾക്കാർ അവരുടെ കാൽക്കൽ വീഴുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
അരസു അമ്മ എന്ന പേരിൽ വൈറലായി മാറിയ ഇവർ ഈ ദൃശ്യങ്ങളിൽ താൻ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു വാദിച്ചത്. എന്നാല്‍ അന്നപൂരണി ഹിന്ദുമത ദൈവങ്ങളെ നിന്ദിക്കുകയാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്നപൂരണി തന്‍റെ അഭിഭാഷകരുമൊത്ത് കമ്മീഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. ആത്മീയ സേവനത്തിൽ ഏർപ്പെട്ടാൽ കൊല്ലുമെന്ന് പറഞ്ഞ് പലരും വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും തന്റെയും അനുയായികളുടെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Also read-
Annapoorani viral video | ടി.വി. ഷോ ഹിറ്റായി, അന്നപൂരണി ഇപ്പോൾ ആൾ ദൈവം; വീഡിയോ വൈറൽജീവന് ഭീഷണിയുണ്ടെങ്കിലും ആത്മീയ സേവനം തുടരുക തന്നെ ചെയ്യുമെന്നും അന്നപൂരണി പറഞ്ഞു. "കഴിഞ്ഞ 6 വർഷമായി ‘നാച്ചുറൽ സൗണ്ട്’ എന്ന പേരിൽ ആധ്യാത്മിക പരിശീലനവും അതിനോടനുബന്ധിച്ച് ക്ലാസുകളും നടത്തുന്നുണ്ട്. ചില യൂട്യൂബ് ചാനലുകൾ തന്‍റെ ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ചും അപകീർത്തികരമായ പ്രചരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, ഓരോ വ്യക്തിക്കും അവർ ആരാണെന്നും അവരുടെ കർമ്മമെന്താണെന്നും ബോധ്യപ്പെടുത്തുക എന്നതാണ് എന്റെ ജോലി. അതുകൊണ്ട് തന്നെ ആത്മീയ സേവനം തുടരും." - അന്നപൂരണി പറഞ്ഞു.
ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് ഈ നെയ്യ് മാത്രം; നിര്‍ദേശവുമായി ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ഡിപ്പാര്ട്ട്മെന്റ്ചെന്നൈ: ക്ഷേത്രാവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഉപയോഗിക്കേണ്ട നെയ്യ് എതെന്ന നിര്‍ദേശവുമായി ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്ത്. തമിഴ്നാട് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ആവിന്‍ നെയ്യ് ആണ് ഇനി ക്ഷേത്രങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നാണ് നിര്‍ദേശം.
ഈ തീരുമാനം പ്രധാനമായും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലാകും പ്രാബല്യത്തില്‍ വരിക. നിവേദ്യം, പ്രസാദം, വിളക്കുകള്‍ തുടങ്ങി ക്ഷേത്രത്തില്‍ നെയ്യ് ആവശ്യമായിട്ടുള്ള എല്ലായിടത്തും ആവിന്‍ ബ്രാന്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മിഷണര്‍ (ടെമ്പിള്‍ ജോയിന്റ് കമ്മിഷണേഴ്സ് ആന്റ് എക്സിക്യൂട്ടീവ് ഓഫീസേഴ്സ്) ജെ. കുമാരഗുരുബരന്‍ വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.