• HOME
  • »
  • NEWS
  • »
  • india
  • »
  • ANNIE RAJA S REMARKS WILL BE DISCUSSED BY THE CPI NATIONAL EXECUTIVE COMMITTEE TODAY

'കേരള പൊലീസില്‍ RSS ഗ്യാങ്'; ആനി രാജയുടെ പരാമര്‍ശം സിപിഐ ദേശീയ നിര്‍വാഹക സമിതി ഇന്ന് ചര്‍ച്ച ചെയ്യും

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യം പരിശോധിക്കുന്നത്.

Annie raja

Annie raja

  • Share this:
    ന്യൂഡല്‍ഹി: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശം സിപിഐ ദേശീയ നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യം പരിശോധിക്കുന്നത്. ദേശീയ നേതാവായ ആനി രാജ കേരളത്തിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയെന്നാണ് പരാതി.

    കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞിരുന്നു. പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു.

    സംസ്ഥാന പൊലസീന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐയ്ക്ക് പരാതികളില്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

    കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന ആനി രാജയുടെ വിമര്‍ശനം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സിപിഐയ്ക്ക് പരാതികളില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

    കേരളത്തിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാരും പൊലീസിനെ സംബന്ധിച്ച് വിമര്‍ശനം നടത്തിയിട്ടില്ല. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെയും നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. ആനി രാജയുടെ പ്രസ്തവനയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. പാര്‍ട്ടിയുടെ അതൃപ്തി രേഖാമൂലം ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം സിപിഐയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞത് ശരിയായില്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.

    ആനി രാജ പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

    കേരള പൊലീസിനെതെരേ സിപിഐ നേതാവ് ആനി രാജ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ആനി രാജ് അവര്‍ അത്തരത്തില്‍ പരമാര്‍ശം നടത്തണമെങ്കില്‍ എന്തെങ്കിലും വിവരം ലഭിച്ചു കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}