ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്നു ഇന്ത്യയിൽ എത്തിച്ച ഉദയ് എന്നു പേരുള്ള ചീറ്റയാണ് ചത്തത്. നേരത്തെ നമീബിയയിൽ നിന്നു എത്തിച്ച ചീറ്റകളിലൊന്നും ചത്തിരുന്നു.
മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ചീറ്റ. മരണ കാരണം തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ അറിയിച്ചു.
ഉദയ് എന്ന ചീറ്റ ഇന്ന് രാവിലെ മുതൽ ക്ഷീണിതനായിരുന്നു. തല പൊക്കാനാകാതെ കിടന്ന ചീറ്റയെ വിദഗ്ദരായ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ചിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ വൈകിട്ട് നാല് മണിക്ക് ഉദയ് വിടവാങ്ങി.
Also Read- കുനോയിൽ നിന്നും വീണ്ടും പുറത്തുകടന്ന് ചീറ്റ; പിടികൂടി തിരികയെത്തിച്ച് അധികൃതർ
നമീബയിൽനിന്ന് എത്തിച്ച സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ മാസം ചത്തത്. വൃക്കരോഗത്തെ തുടർന്ന് മാർച്ച് 27നായിരുന്നു സാഷയുടെ അന്ത്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cheetah