ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്വരയില് അല്‍ ഖ്വയ്ദയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് (എ ജി എച്ച്) തീവ്രവാദ സംഘടനയെ തുടച്ചുനീക്കിയതായി സുരക്ഷാ സേന. 24 മണിക്കൂറിനുള്ളില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സംഘനയുടെ ചീഫ് ഇംതിയാസ് ഷാ ഉള്‍പ്പെടെ ഏഴു തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷോപിയാനിലും ട്രാലിലും നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു.
'രണ്ടു ഓപ്പറേഷന് നടന്നു. ആദ്യത്തേതില്‍ അഞ്ചു തീവ്രവാദികളും രണ്ടാമത്തേതില്‍ രണ്ടു തീവ്രവാദികളെയും ഇല്ലതാക്കി'അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പായ എ ജി എച്ച് പൂര്‍ണമായും ഇല്ലതായി. രണ്ടു ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഏഴു എകെ 47 റൈഫിളുകളും രണ്ടു പിസ്റ്റളുകളും കണ്ടെത്തി. രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അല്‍ ഖ്വയ്ദ സംഘടനയുമായി ബന്ധപ്പെട്ട ഗ്രൂപ്പിനെതിരെ സുരക്ഷാ സേന ആക്രമണം നടത്തുന്നത്.
നാലു വര്‍ഷമായി തീവ്രവാദ സംഘടനയായ എജിഎച്ചില് കേഡര്‍മാര്‍ കുറവാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ അടുത്ത സഹായി സാക്കിര്‍ മൂസയാണ് എജിഎച്ച് സ്ഥാപിച്ചത്. 2016 ജൂലൈയില്‍ നടത്തിയ ഏറ്റുമുട്ടല്‍ താഴ്വരയില് പ്രതിഷേധത്തിന് കാരണമായി. ബര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷം മൂസ എജിഎച്ച് സ്ഥാപിച്ചു. മൂന്നു വര്‍ഷം ഭീകരസംഘടന മേധാവിയായി തുടര്‍ന്നെങ്കിലും 2019 മെയില്‍ സൈന്യം ഏറ്റുമുട്ടലില്‍ മൂസയെ കൊലപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെയാണ് ട്രാലില്‍ വെടിവയ്പ്പ് ആരംഭിച്ചത്. എജിഎച്ച് ചീഫ് ഇംതിയാസ് ഉള്‍പ്പെടെ രണ്ടു തീവ്രവാദികളെ വകവരുത്തുകയും ഒളിത്താവളം തകര്‍ക്കുകയും ചെയ്തു. ഷോപിയാനില്‍ അഞ്ചു തീവ്രവാദികളെ കോലപ്പെടുത്തി. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷോപിയാനില്‍ വ്യഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഓപ്പറേഷന് ആരംഭിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കീഴടങ്ങാന്‍ വിസമ്മതിച്ചതോടെ രണ്ടു പേര് വെടിവയ്പില്‍ കൊല്ലപ്പെട്ടു. താഴ്വരയില് നടന്ന നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ എജിഎച്ചിന് ബന്ധമുണ്ട്. 2019ല്‍ മൂസയുടെ മരണത്തിന് ശേഷം അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി വീണ്ടും ഉയര്‍ന്നു വന്നു.
ഷോപിയാനിലും ട്രീലിലും വിജയകരമായി ഓപ്പറേഷന് നടത്തിയ സുരക്ഷാ സേനയെ ഇന്‍സ്പെടക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ വിജയ് കുമാര്‍ അഭിന്ദിച്ചു. രണ്ടു ഓപ്പറേഷനുകള്‍ അവസാനിച്ചെങ്കിലും സൈറ്റുകളില്‍ കോമ്പിംഗ് ഓപ്പറേഷന് നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കാശ്മീര്‍ താഴ്വരയില് നിന്ന് എജിഎച്ച് നടത്തിവരുന്ന ഭീകര പ്രവര്‍ത്തനങ്ങളും അന്ത്യം കുറിച്ചിരിക്കുകയാണ് സുരക്ഷാ സേന.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.