• HOME
 • »
 • NEWS
 • »
 • india
 • »
 • ജെഎൻയു ചുമരുകളിലെ ബ്രാഹ്‌മണവിരുദ്ധ മുദ്രാവാക്യങ്ങൾ അന്വേഷിക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു

ജെഎൻയു ചുമരുകളിലെ ബ്രാഹ്‌മണവിരുദ്ധ മുദ്രാവാക്യങ്ങൾ അന്വേഷിക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു

ക്യാംപസിലെ ചുവരുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങളും ബനിയ സമുദായത്തിനെതിരായ മുദ്രാവാക്യങ്ങളും കണ്ടെത്തിയതായി റിപ്പോർട്ട്

 • Share this:

  ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ക്യാംപസിലെ ചുവരുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങളും ബനിയ സമുദായത്തിനെതിരായ മുദ്രാവാക്യങ്ങളും കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടു. ക്യാംപസിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് കെട്ടിടത്തിന്റെ മതിലുകൾ തകർത്തതായും വിദ്യാർഥികൾ ആരോപിച്ചു.

  ജെഎൻയു അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. “ഈ സംഭവം വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ഡി പണ്ഡിറ്റ് ഗൗരവമായി എടുത്തിട്ടുണ്ട്. കാമ്പസിലെ ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. ജെഎൻയു ക്യാംപസ് ഇവിടുത്തെ എല്ലാവരുടേതും കൂടിയാണ്. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ല”, കോളേജ് അഡ്മിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  “ബ്രാഹ്മണർ ക്യാമ്പസ് വിടുക”, “ഇവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകും”, “ബ്രാഹ്മിൺ ഭാരത് ഛോഡോ”, “ബ്രാഹ്മിണരേ, ബനിയരേ, ഞങ്ങൾ നിങ്ങൾക്കെതിരെ വരുന്നു! ഞങ്ങൾ പ്രതികാരം ചെയ്യും”, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജെഎൻയുവിൽ പ്രത്യക്ഷപ്പെട്ടത്. ഇവയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  Also read: ‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട്

  ഇടതു പക്ഷ സംഘടനകളാണ് സംഭവത്തിനു പിന്നിലെന്ന് എബിവിപി ആരോപിച്ചു. “കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ അക്കാദമിക് സ്ഥലങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതിനെ എബിവിപി ശക്തമായി അപലപിക്കുന്നു. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് കെട്ടിടത്തിലെ ജെഎൻയുവിലെ ചുവരുകളിൽ ഇവർ ചില അധിക്ഷേപ വാക്കുകൾ എഴുതിയിട്ടുണ്ട്. സ്വതന്ത്ര ചിന്താഗതിക്കാരായ പ്രൊഫസർമാരുടെ ചേമ്പറുകളും അവർ വികൃതമാക്കിയിരിക്കുന്നു”, എബിവിപി ജെഎൻയു പ്രസിഡന്റ് രോഹിത് കുമാർ പറഞ്ഞു.

  ”അക്കാദമിക് ഇടങ്ങൾ സംവാദങ്ങൾക്കും ചർച്ചകൾക്കുമായി ഉപയോഗിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അല്ലാതെ സമൂഹത്തെയും വിദ്യാർത്ഥി സമൂഹത്തെ മുഴുവനും വിഷലിപ്തമാക്കാനല്ല”, കുമാർ കൂട്ടിച്ചേർത്തു.

  ജെഎൻയു അധ്യാപക സംഘടനയും സംഭവത്തെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തി. ‘ഇടതു-ലിബറൽ സംഘം’ കാമ്പസ് നശിപ്പിച്ചു എന്ന് ഇവർ ട്വീറ്റ് ചെയ്തു. “പരസ്പര ബഹുമാനത്തിന്റെയും സഭ്യതയുടെയും മൂല്യങ്ങൾ പ്രചരിക്കപ്പിക്കണമെന്ന് ഞ​ങ്ങൾ അഭ്യർത്ഥിക്കുന്നു. എല്ലാവരോടും തുല്യവും നീതിയുക്തവുമായ പെരുമാറ്റമാണ് വേണ്ടത്,” ജെഎൻയു ടീച്ചേഴ്‌സ് ഫോറം ട്വീറ്റ് ചെയ്തു.

  ഹോസ്റ്റൽ അറ്റകുറ്റപ്പണികൾക്കായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനിൽ നിന്ന് 56 കോടിയുടെ ഗ്രാന്റ് അഭ്യർത്ഥിച്ചെന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വാദങ്ങളെ കമ്മീഷൻ തള്ളിയിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കായി 14 കോടി രൂപ അനുവദിച്ചതായും യുജിസി അറിയിച്ചു. സർവ്വകലാശാലയ്ക്കുള്ള പ്രത്യേക ഗ്രാന്റായി 56 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് 2021 സെപ്റ്റംബറിൽ യുജിസിക്ക് കത്ത് അയച്ചതായി ജെഎൻയു പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയായിരുന്നു യുജിസിയുടെ വിശദീകരണം. അറ്റകുറ്റപ്പണികൾക്കും ‌നവീകരണ പ്രവർത്തനങ്ങൾക്കുമായി 2022 ജൂൺ 24 ന് യുജിസി 14 കോടി രൂപ ജെഎൻയുവിന് അനുവദിച്ചു. അതിനുശേഷം, ജൂണിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചെന്നു പറയുന്ന കത്ത് യുജിസിക്ക് ലഭിച്ചിട്ടില്ലെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും അതിനായി 14 കോടി രൂപ അനുവദിച്ചതായും യുജിസി വ്യക്തമാക്കിയിരുന്നു.

  Published by:user_57
  First published: