• HOME
  • »
  • NEWS
  • »
  • india
  • »
  • ജാമിയ പ്രക്ഷോഭത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു; ഷർജീൽ ഇമാമിനെതിരെ പ്രേരണാ കുറ്റം

ജാമിയ പ്രക്ഷോഭത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു; ഷർജീൽ ഇമാമിനെതിരെ പ്രേരണാ കുറ്റം

ജെഎന്‍യു വിദ്യാര്‍ത്ഥി ഷാര്‍ജില്‍ ഇമാമിനെതിരെ പ്രേരണ കുറ്റം ചുമത്തി

ഷർജീൽ ഇമാം

ഷർജീൽ ഇമാം

  • News18
  • Last Updated :
  • Share this:
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കഴിഞ്ഞ സിസംബർ 15ന് ജാമിയയിലും ന്യൂ ഫ്രണ്ട്സ് കോളനിയിലുമുണ്ടായ അക്രമ സംഭവങ്ങളിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് സാകേത് കോടതിയിൽ  കുറ്റപത്രം നൽകിയത്.

കലാപം, പൊതു സ്വത്ത് നശിപ്പിക്കൽ, സർക്കാർ ജീവനക്കാരെ ആക്രമിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും  നൂറിലധികം സാക്ഷികളുടെ മൊഴിയും   തെളിവായി നൽകിയിട്ടുണ്ട്.

ALSO READ: 9 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചു; ഇന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞും; ദുരൂഹമെന്ന് ആരോപണം

പൗരത്വ പ്രതിഷേധങ്ങൾക്കിടെ വിവാദ പ്രസംഗം നടത്തിയതിനെ  തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷാര്‍ജില്‍ ഇമാമിനെതിരെ പ്രേരണ കുറ്റവും ചുമത്തി. അക്രമ സംഭവത്തിൽ അറസ്റ്റിലായ ആൾ ഷാർജിലിന്റെ പേര് പറഞ്ഞതായാണ് പരാമർശം.

കുറ്റപത്രത്തിൽ വിദ്യാർത്ഥികളുടെ ആരുടേയും പേരില്ല. കേസിൽ 17 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
Published by:Naseeba TC
First published: