• HOME
  • »
  • NEWS
  • »
  • india
  • »
  • ചെന്നൈയിലെ സിഎഎ വിരുദ്ധ റാലി: 38 മുസ്ലിം നേതാക്കൾക്കും 15000പേർക്കും എതിരെ കേസെടുത്തു

ചെന്നൈയിലെ സിഎഎ വിരുദ്ധ റാലി: 38 മുസ്ലിം നേതാക്കൾക്കും 15000പേർക്കും എതിരെ കേസെടുത്തു

ഹൈക്കോടതി നിരോധനം മറികടന്ന് മാര്‍ച്ച് നടത്തിയതിനാണ് കേസ്

ചെന്നൈ ഓൾഡ് വാഷർപെട്ടിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

ചെന്നൈ ഓൾഡ് വാഷർപെട്ടിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

  • Share this:
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ് മാർച്ച് നടത്തിയതിന് 38 ഇസ്ലാമിക സംഘടനകളുടെ നേതാക്കൾക്കും മാർച്ചിൽ പങ്കെടുത്ത 15,000പേർക്കും എതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് നടത്തിയതിനാണ് കേസ്.

ഫെഡറേഷൻ ഓഫ് തമിഴ്നാട് ഇസ്ലാമിക് ആൻഡ് പൊളിറ്റിക്കൽ ഓർഗനൈസേഷൻ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്. വല്ലാജ റോഡിൽ മാർച്ച് നടത്തുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ നിരോധനം ലംഘിച്ചാണ് മാർച്ച് നടത്തിയത്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. നിയമവിരുദ്ധ സംഘം ചേർന്നു എന്നതടക്കമുള്ള വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

Also Read- യുപിയിൽ 3000 ടൺ സ്വർണശേഖരം കണ്ടെത്തി; ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരത്തിന്റെ അഞ്ചിരട്ടി

അതേസമയം, പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടു ഓൾഡ് വാഷർമെൻപെട്ടിൽ നടക്കുന്ന തുടർ സമരം എട്ടു ദിവസം പിന്നിട്ടു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഇനി സഭ സമ്മേളിക്കുന്ന സമയം പ്രഖ്യാപിച്ചിട്ടില്ല.
Published by:Rajesh V
First published: