കർഷകര്‍ 'തീവ്രവാദികളെന്ന്' ട്വീറ്റ്; കങ്കണ റണൗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി കോടതി
കർഷകര്‍ 'തീവ്രവാദികളെന്ന്' ട്വീറ്റ്; കങ്കണ റണൗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി കോടതി
'CAAയ്ക്കെതിരെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപം സൃഷ്ടിച്ച അതേ ആളുകൾ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഭീകരത സൃഷ്ടിക്കുന്നത്. ഇവർ തീവ്രവാദികളാണ്'
ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി. കാർഷിക ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ ലക്ഷ്യം വച്ചു കൊണ്ടുള്ള താരത്തിന്റെ ഒരു ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന തരത്തിലായിരുന്ന കങ്കണയുടെ പ്രസ്താവന. ഇതിനെതിരെ അഭിഭാഷകനായ രമേഷ് നായിക്ക് എന്നയാളാണ് കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. ക്യതസന്ദ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. താരത്തിനെതിരെ ക്രിമിനൽ കേസ് ആണ് അഭിഭാഷകൻ ഫയൽ ചെയ്തിരിക്കുന്നത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും കോടതി നിർദേശം നല്‍കിയെന്ന വിവരം ക്യതസന്ദ്രയിൽ നിന്നു തന്നെയുള്ള അഭിഭാഷകനായ നായിക്ക് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യമെങ്ങും കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കങ്കണ പോസ്റ്റു ചെയ്ത ഒരു ട്വീറ്റാണ് പരാതിക്കടിസ്ഥാനം. 'ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും.. ഉറക്കം നടിക്കുന്നവരെയോ.. ഇതേ തീവ്രവാദികൾ തന്നെയാണ് ഒരു പൗരന് പോലും പൗരത്വം നഷ്ടപ്പെട്ടിരുന്നില്ലെങ്കിൽ പോലും പൗരത്വ നിയമ ഭേദഗതിക്കെതിരെ രക്തച്ചൊരിച്ചിൽ നടത്തിയത്' എന്നായിരുന്നു ട്വീറ്റ്.
प्रधानमंत्री जी कोई सो रहा हो उसे जगाया जा सकता है, जिसे ग़लतफ़हमी हो उसे समझाया जा सकता है मगर जो सोने की ऐक्टिंग करे, नासमझने की ऐक्टिंग करे उसे आपके समझाने से क्या फ़र्क़ पड़ेगा? ये वही आतंकी हैं CAA से एक भी इंसान की सिटिज़ेन्शिप नहीं गयी मगर इन्होंने ख़ून की नदियाँ बहा दी. https://t.co/ni4G6pMmc3
ഈ ട്വീറ്റിനെതിരെ അന്നു തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു.. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ വിശദീകരണവും നടത്തിയിരുന്നു. 'CAAയ്ക്കെതിരെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപം സൃഷ്ടിച്ച അതേ ആളുകൾ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഭീകരത സൃഷ്ടിക്കുന്നത്. ഇവർ തീവ്രവാദികളാണ്' എന്നാണ് വിശദീകരിച്ചു കൊണ്ട് സെപ്റ്റംബർ 21ലെ ഒരു ട്വീറ്റിൽ കങ്കണ പറയുന്നത്.
People who spread misinformation and rumours about CAA that caused riots are the same people who are now spreading misinformations about Farmers bill and causing terror in the nation, they are terrorists. You very well know what I said but simply like to spread misinformation 🙂 https://t.co/oAnBTX0Drb
കങ്കണയുടെ ഇത്തരമൊരു ട്വീറ്റ് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് ഇവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്നുമാണ് രമേഷ് നായിക്ക് വ്യക്തമാക്കിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.