ന്യൂഡല്‍ഹി :രാജ്യ വിരുദ്ധമായ (Anti India campaign) വാർത്തകൾ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ്(
YouTube.) ചാനലുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. രണ്ട് വാർത്താ വെബ്സൈറ്റുകളും നിരോധിച്ച പട്ടികയിലുണ്ട്.
പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകൾക്കാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് പ്രത്യേക ഉത്തരവുകൾ വഴിയാണ് നിരോധനം ഏർപ്പെടുത്തിയത്.
രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. 'നയാ പാകിസ്താൻ' ഗ്രൂപ്പിന്റെ ചാനലുകളും നരോധിച്ചവയുടെ പട്ടികയിൽ ഉണ്ട്.
വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ചാനലുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാനാകില്ല; പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാം: ഹൈക്കോടതി21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീയുമായി വിവാഹബന്ധത്തിന് പുറത്ത് പരസ്പര സമ്മതപ്രകാരം ജീവിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി (Punjab Haryana High Court). പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും വിവാഹമില്ലാതെ ഒരുമിച്ച് ജീവിക്കാമെന്ന 2018 മെയ് മാസത്തിലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്ന് ലൈവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയിടെ പുതിയ നിരീക്ഷണം.
പുരുഷനും സ്ത്രീയും 18 വയസ്സിന് മുകളിലുള്ളവരാണ്. പുരുഷന്മാരും നിയമപരമായി 18 വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്നു. എന്നാല്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് 21 ന് മുൻപ് വിവാഹം കഴിക്കാന്‍ കഴിയില്ല. തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കുടുംബം തങ്ങളെ കൊലപ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.
Also Read-
Marriage Bill Amendment 2021| വിവാഹ പ്രായ ഏകീകരണ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം“ഓരോ പൗരന്റെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ക്കനുസരിച്ചുള്ള ബാധ്യതയാണ്.ഹര്‍ജിക്കാരില്‍ പുരുഷന് വിവാഹപ്രായമായിരുന്നില്ല എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മൗലികാവകാശം നഷ്ടപ്പെടുത്തില്ല,” ജസ്റ്റിസ് ഹര്‍നരേഷ് സിംഗ് ഗില്‍ പറഞ്ഞു.
Also Read-
Kerala Congress B| കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസ് പാർട്ടി അധ്യക്ഷ; ഗണേഷിനെതിരെ സംസ്ഥാന സമിതി യോഗംഡിസംബര് 7 ന് ദമ്പതികളുടെ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കാനും അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനും ജഡ്ജി ഗുരുദാസ്പൂര്‍ എസ്‌എസ്പിയോട്
നിര്‍ദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.