• HOME
 • »
 • NEWS
 • »
 • india
 • »
 • RJD–JDU സഖ്യത്തിന് പിന്നിൽ PFI പോലുള്ള രാജ്യവിരുദ്ധ ശക്തികൾ; ആരോപണവുമായി BJP

RJD–JDU സഖ്യത്തിന് പിന്നിൽ PFI പോലുള്ള രാജ്യവിരുദ്ധ ശക്തികൾ; ആരോപണവുമായി BJP

“പിഎഫ്ഐ, എസ്ഡിപിഐ നേതാക്കളാണ് തേജസ്വി യാദവിനും നിതീഷ് കുമാറിനും ഇടയിൽ പാലമായി പ്രവർത്തിച്ചത്. അവർ വോട്ട് ചെയ്യുന്നത് തേജസ്വിയുടെ പാർട്ടിക്കാണ്. പിഎഫ്ഐ നേതാക്കൾക്ക് നിതീഷ് കുമാറുമായും അടുത്ത ബന്ധമുണ്ട്”

 • Share this:
  രാജ്യവിരുദ്ധ ശക്തികളായ പോപ്പുലർ ഫ്രണ്ടിനെയും (PFI) എസ്ഡിപിഐയെയും (SDPI) പോലുള്ള സംഘടനകളാണ് ബിഹാറിൽ നിതീഷ് കുമാറിൻെറ (Nitish Kumar) ജെഡിയുവിനെ (JDU) വീണ്ടും ആർജെഡിയുമായി (RJD) അടുപ്പിക്കുന്നതിൽ പാലമായി പ്രവർത്തിച്ചതെന്ന ആരോപണവുമായി ബിജെപി (BJP). പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുള്ള തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പോലീസിൻെറ അന്വേഷണം നീളുന്നുവെന്ന് മനസ്സിലായതോടെയാണ് ജെഡിയു തങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജെയ്സ്വാൾ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പാട്നയിൽ നിന്നും ബിഹാർ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

  “പിഎഫ്ഐ, എസ്ഡിപിഐ നേതാക്കളാണ് തേജസ്വി യാദവിനും നിതീഷ് കുമാറിനും ഇടയിൽ പാലമായി പ്രവർത്തിച്ചത്. അവർ വോട്ട് ചെയ്യുന്നത് തേജസ്വിയുടെ പാർട്ടിക്കാണ്. പിഎഫ്ഐ നേതാക്കൾക്ക് നിതീഷ് കുമാറുമായും അടുത്ത ബന്ധമുണ്ട്,” ജെയ്സ്വാൾ പറഞ്ഞു. ജെഡിയു – ആർജെഡി സഖ്യ സർക്കാരിനെതിരെ ശക്തമായ ആക്രമണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും പുതിയ സർക്കാരിനെതിരെ ധർണയടക്കമുള്ള സമരം ആരംഭിക്കാൻ പോവുകയാണ്. അവസരവാദികളും അഴിമതിക്കാരുമാണ് ഇപ്പോൾ ബിഹാർ ഭരിക്കാൻ പോവുന്നതെന്നാണ് ബിജെപി ആരോപണം.

  Also Read- Nitish Kumar | നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? സാധ്യതകൾ എന്തൊക്കെ?

  ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലുമെല്ലാം പ്രതിഷേധം നടത്താൻ തീരുമാനമുണ്ട്. ആർജെഡി-ജെഡിയു സഖ്യത്തിന്റെ പൊള്ളത്തരങ്ങളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുമെന്നും ജെയ്സ്വാൾ പറഞ്ഞു. തങ്ങൾ ഇപ്പോൾ തന്നെ ബിഹാറിൽ തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാണെന്നാണ് ബിജെപി അവകാശപ്പെട്ടുന്നത്. പാർട്ടി 2015നേക്കാൾ ഏറെ കരുത്തരായിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി കരുതുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർട്ടി ബിഹാറിൽ ഭരണം പിടിക്കുമെന്നും ജെയ്സ്വാൾ പറഞ്ഞു.

  Also Read- NSA | പോപ്പുലർ ഫ്രണ്ട് പോലുള്ള മതഭീകര സംഘടനകൾക്കെതിരെ കടുത്ത നടപടി വേണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

  ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ തുറന്ന യുദ്ധത്തിന് തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. ആദ്യ ക്യാബിനറ്റ് മീറ്റിങ്ങിൽ തന്നെ ഈ സർക്കാർ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് തേജസ്വി പ്രഖ്യാപിച്ചിട്ടുണ്ട്. താൽക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തുമെന്നും താൽക്കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്നും സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്.

  എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബിജെപി പറഞ്ഞതാണ് തേജസ്വി ആവർത്തിക്കുന്നതെന്ന് ജെയ്സ്വാൾ പറഞ്ഞു. തങ്ങളുടെ കാലത്ത് 40 വലിയ വ്യവസായ സ്ഥാപനങ്ങൾ ബിഹാറിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തേജസ്വിയുടെ പ്രഖ്യാപനങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ മണ്ടൻമാരല്ല. നേരത്തെ ആർജെഡിക്ക് വോട്ട് ചെയ്തവരൊക്കെ ഇപ്പോൾ അവരെ കൈവിട്ട് തുടങ്ങിയെന്നും ജെയ്സ്വാൾ കൂട്ടിച്ചേർത്തു.

  Also Read- Sushil modi| 'നിതീഷിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹം; നിരസിച്ചപ്പോൾ സഖ്യം അവസാനിപ്പിച്ചു'; BJP നേതാവ് സുശീൽ മോദി

  നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ആവർത്തിച്ചു. “ഇനി എല്ലാത്തിനും നിതീഷ് കുമാർ ഉത്തരം പറയേണ്ടി വരും. സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന് ഞങ്ങളോട് ദേഷ്യമായിരുന്നു. ആർജെഡിക്കാരാണ് സംസ്ഥാനത്തെ മദ്യമാഫിയക്കാരെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ദേഷ്യമായിരുന്നു,” ജെയ്സ്വാൾ പറഞ്ഞു.
  Published by:Rajesh V
  First published: