HOME » NEWS » India » ANTI NAXAL OPS WILL CONTINUE SAYS CHHATTISGARH CM BHUPESH BAGHEL

നക്‌സലുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; ഛത്തീസ്ഗ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍

'നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സൈനിക ക്യാമ്പുകള്‍ ആരംഭിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യും'

News18 Malayalam | news18-malayalam
Updated: April 5, 2021, 5:21 PM IST
നക്‌സലുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; ഛത്തീസ്ഗ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍
Bhupesh baghel
  • Share this:
റായ്പുര്‍: നക്‌സലുകളെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയുന്നതുവരെ അവര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സൈനിക ക്യാമ്പുകള്‍ ആരംഭിക്കുമെന്നും അത്തരം പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജാപുര്‍-സുക്മ അതിര്‍ത്തിക്ക് സമീപം നക്‌സലൈറ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ജഗദല്‍പുര്‍ സന്ദര്‍ശിച്ചത്. ആക്രമണത്തില്‍ 23 സൈനികര്‍ വീരമൃത്യു വരിക്കുകയും 30ല്‍ അധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഒരാളെ തട്ടിക്കൊണ്ടുപോയതായി നക്‌സലൈറ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ സുരക്ഷാ സേന ഇത് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. യോഗത്തില്‍ രക്തസാക്ഷികളായ സൈനികരെയും അവരുടെ ത്യാഗത്തെയും അഭിവാദ്യം ചെയ്യുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

Also Read- 'സൈനികരുടെ ത്യാഗം രാജ്യം എപ്പോഴും ഓര്‍ക്കും'; ഛത്തിസ്ഗഢില്‍ അമിത് ഷാ എത്തി; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

പ്രദേശത്ത് പുതിയ ക്യാമ്പുകള്‍ ആരംഭിക്കുന്നുണ്ടെന്നും അതിനാല്‍ നക്‌സലൈറ്റുകള്‍ പരിഭ്രാന്തരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. റോഡുകളുടെ നിര്‍മ്മാണത്തിലൂടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും പദ്ധതികളുടെ പ്രയോജനം ആഭ്യന്തര മേഖലകളിലേക്ക് വ്യാപിപിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഢില്‍ എത്തി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ബസ്തര്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. നക്‌സല്‍ ആക്രമണത്തെക്കുറിച്ച് ജഗ്ദല്‍പുരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ബാഗലും സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

'നക്‌സല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നക്‌സല്‍ ആക്രമണത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ ത്യാഗം രാജ്യം എപ്പേഴും ഓര്‍ക്കും'' അമിത് ഷാ പറഞ്ഞു.

''ഞാന്‍ ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലെയുമായും സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേര്‍ന്നു. ഈ പോരാട്ടം നമ്മുടെ സൈനികരുടെ മനോവീര്യം കുറച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി നക്‌സലിസത്തിനെതിരായ പോരാട്ടം നിര്‍ണായക വഴിത്തിരിവിലെത്തിയിരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നക്‌സലുകള്‍ക്കെതിരായ യുദ്ധം കൂടുതല്‍ ശക്തമാക്കുകയും വിജയം കൈവരിക്കുകയും ചെയ്യുമെന്ന് ജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റീരിയര്‍ ഏരിയയില്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതില്‍ സേന വിജയിച്ചിരുന്നു. ഇത് നക്‌സലുകളെ അലോസരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗോത്രമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും സായുധ സംഘങ്ങള്‍ക്കെതിരെ പോരാാനും കേന്ദ്ര-സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലുമണിക്കൂറോളം ആക്രമണം തുടര്‍ന്നിരുന്നു. ഇതില്‍ നക്‌സലുകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

പരിക്കേറ്റ സൈനികരെ ആഭ്യന്തര മന്ത്രി പിന്നീട് സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബീജപുരിലെ സി ആര്‍ പി എഫ് ക്യാമ്പിലേക്ക് അമിത് എത്തുമെന്നും അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് റായ്പുരില്‍ പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തും എന്നും അറിയിച്ചിട്ടുണ്ട്.
Published by: Jayesh Krishnan
First published: April 5, 2021, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories