സിഖ് കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ ഓഫീസ്; കടന്നാക്രമിച്ച് ബിജെപി
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പിന്നാലെയാണ് രാജീവ് ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി ബിജെപി രംഗത്തെതിയത്.
news18
Updated: May 9, 2019, 2:29 PM IST

rajiv-gandhi
- News18
- Last Updated: May 9, 2019, 2:29 PM IST
ന്യൂഡൽഹി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ബിജെപി. 1984 ൽ രാജീവ് ഗാന്ധി സർക്കാരാണ് സിഖുകാരെ കൂട്ട കൊലചെയ്തതെന്ന് ബിജെപി ട്വീറ്റ് ചെയ്തു. കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചയാളെ പ്രധാനമന്ത്രിയും ബിജെപിയും അപമാനിക്കുകയാണെന്നാണ് കോൺഗ്രസ് മറുപടി നൽകി. also read: INFO: ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലകം -ഓൺലൈൻ അപേക്ഷ മെയ് 10 മുതൽ; അറിയേണ്ട കാര്യങ്ങൾ
സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നനാവതി കമ്മീഷൻ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഈ കർമത്തിന്റെ ഫലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും ബിജെപി വ്യക്തമാക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും സ്വന്തം പൗരന്മാരെ സർക്കാർ തന്നെ കൊലപ്പെടുത്തിയെന്നും ബിജെപി.
പഞ്ചാബ് ഡൽഹി അടക്കമുള്ള സിഖ് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരെ മോദി തുടർച്ചയായി ആരോപണം ഉന്നയിക്കുകയാണ്.
അതേസമയം രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചയാളെ പ്രധാനമന്ത്രിയും ബിജെപിയും അപമാനിക്കുകയാണെന്നാണ് കോൺഗ്രസ് മറുപടി നൽകി.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പിന്നാലെയാണ് രാജീവ് ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി ബിജെപി രംഗത്തെതിയത്. രാജീവ് ഗാന്ധി അഴിമതിക്കാരാനാണെന്നും നാവിക സേനയെ ദുരുപയോഗം ചെയ്തുവെന്നും മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദിത്വവും രാജീവ് ഗാന്ധിക്ക് മേൽ ചുമത്തി ബിജെപി രംഗത്തെതിയത്.
സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നനാവതി കമ്മീഷൻ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഈ കർമത്തിന്റെ ഫലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും ബിജെപി വ്യക്തമാക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും സ്വന്തം പൗരന്മാരെ സർക്കാർ തന്നെ കൊലപ്പെടുത്തിയെന്നും ബിജെപി.
പഞ്ചാബ് ഡൽഹി അടക്കമുള്ള സിഖ് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരെ മോദി തുടർച്ചയായി ആരോപണം ഉന്നയിക്കുകയാണ്.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- anti sikh riot
- congress
- contest to loksabha
- loksabha battle
- loksabha election 2019
- loksabha poll 2019
- modi remarks against rajiv gandhi
- narendra modi
- അമിത് ഷാ
- കോൺഗ്രസ്
- നരേന്ദ്ര മോദി
- ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ്
- സിഖ് വിരുദ്ധ കലാപം