• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്: സോണിയയുടെ വിശ്വസ്തരെ കൈവിടാതെ രാഹുൽ


Updated: August 25, 2018, 7:51 PM IST
തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്: സോണിയയുടെ വിശ്വസ്തരെ കൈവിടാതെ രാഹുൽ
New Delhi: Congress President Rahul Gandhi with his mother, former party president Sonia Gandhi and other party leaders during 'Jan Akrosh Rally', in New Delhi on Sunday. PTI Photo by Arun Sharma (PTI4_29_2018_000067B)

Updated: August 25, 2018, 7:51 PM IST
ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി നിയമിച്ച കോർ ഗ്രൂപ്പിൽ ഇത്തവണയും സോണിയയുടെ വിശ്വസ്തർക്ക് മുൻതൂക്കം. ഒമ്പത് അംഗ സമിതിയിൽ എ.കെ ആന്‍റണി, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള ഏഴുപേർക്ക് പുറമെ കെ.സി വേണുഗോപാൽ, രൻദീപ് സുർജേവാല എന്നിവരും ഇടംനേടിയിട്ടുണ്ട്. അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയ്റാം രമേശ് എന്നീ സോണിയയുടെ വിശ്വസ്തരെയും രാഹുൽ കൈവിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്ന മുഖ്യചുമതലയാണ് കോർ ഗ്രൂപ്പിനുള്ളത്. പഴയ തലമുറയിലെ നേതാക്കളെ കോർ ഗ്രൂപ്പിൽ നിലനിർത്തിയത് മമതാ ബാനർജി, ശരദ് പവാർ എന്നിവരുമായുള്ള സഖ്യം തുടരുന്നതിലും ഏറെ നിർണായകമായിട്ടുണ്ട്.

കോർ ഗ്രൂപ്പ് ഉൾപ്പടെ മറ്റ് ചില കമ്മിറ്റികൾക്കും ഹൈക്കമാൻഡ് രൂപം നൽകിയിട്ടുണ്ട്. പ്രകടന പത്രിക രൂപിക്കരിക്കാനുളള സമിതിയിൽ കേരളത്തിൽ നിന്ന് ശശി തരൂരും ബിന്ദു കൃഷ്ണയും അംഗങ്ങളാണ്. 13 അംഗ പബ്ലിസിറ്റി കമ്മിറ്റിയിൽ വി.ഡി സതീശനാണ് കെ പി സി സിയുടെ പ്രതിനിധി.
First published: August 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍