ഇന്റർഫേസ് /വാർത്ത /India / സൈന്യത്തെ സംശയിക്കുന്നവർ പാകിസ്ഥാനികളെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

സൈന്യത്തെ സംശയിക്കുന്നവർ പാകിസ്ഥാനികളെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

vijay rupani

vijay rupani

നമ്മുടെ സൈന്യത്തെ സംശയിക്കുന്ന എല്ലാവരും ഇന്ത്യയെ നാണം കെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് സഹായം ചെയ്യുകയാണ്-അദ്ദേഹം വ്യക്തമാക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഗാന്ധിനഗർ: വ്യോമസേനയുടെ ബാലാകോട്ട് ആക്രമണത്തിൻറെ തെളിവ് ചോദിക്കുന്നവര്‍, അത് പുൽവാമ ആക്രമണത്തിനിരയായ സൈനികരുടെ ബന്ധുക്കൾ ആയാൽപ്പോലും ദേശവിരുദ്ധരും പാകിസ്ഥാൻ അനുകൂലികളും ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

    also read:എംഎൽഎയെ കൊന്നതുകൊണ്ടൊന്നും നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കാനാകില്ലെന്ന് അമിത്ഷാ

    ഞാൻ വീണ്ടുംപറയുകയാണ് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ്. എന്തുകൊണ്ട്? കാരണം പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുകയാണ്. കോൺഗ്രസും അതേ കാര്യം തന്നെയാണ് ചോദിക്കുന്നത്. രണ്ടുപേരും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്- രൂപാണി പറഞ്ഞു.

    നമ്മുടെ സൈന്യത്തെ സംശയിക്കുന്ന എല്ലാവരും ഇന്ത്യയെ നാണം കെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് സഹായം ചെയ്യുകയാണ്-അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രകടന പത്രികയുടെ ഗുജറാത്ത് വേർഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

    ഒരു പുതിയ ഇന്ത്യയെ പടുത്തുയർത്താനുള്ള പ്രതിജ്ഞയാണ് സങ്കൽപ് പത്ര എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 മാസം മോദി സർക്കാരിന്റെ നേതൃത്വത്തിൽ അഴിമതിയോടുള്ള നേരിട്ടുള്ള പോരാട്ടമാണ് നടന്നതെന്നും വിജയ് രൂപാണി പറഞ്ഞു.

    രാജ്യ സുരക്ഷായ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും തീവ്രവാദത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370, കശ്മീരിലെ ആർട്ടിക്കിൾ 35എ എന്നിവ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    First published:

    Tags: Air force, Balakot strike, Bjp, Congress, India, Pakistan, Pulwama Attack, ഇന്ത്യ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, ബാലാകോട്ട് ആക്രമണം