• HOME
  • »
  • NEWS
  • »
  • india
  • »
  • Kodela Siva Prasada Rao Passes Away​: ആത്മഹത്യാ ശ്രമമെന്ന് സൂചന: ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു

Kodela Siva Prasada Rao Passes Away​: ആത്മഹത്യാ ശ്രമമെന്ന് സൂചന: ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു

AP Former Speaker Kodela Siva Prasada Rao | വീട്ടിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയ ശിവപ്രസാദ് റാവുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.

  • Share this:
    അമരാവതി: ആന്ധ്രാപ്രദേശ് മുൻ സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു. വീട്ടിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയ ശിവപ്രസാദ് റാവുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. അതേസമയം ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും റിപ്പോർട്ടുണ്ട്.

    ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ശിവപ്രസാദ് റാവുവിനും കുടുംബത്തിനുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.

    സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ നിന്നും ലാപ്ടോപ്പുകളും ഫർണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെ  മകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു.

    ശിവപ്രസാദ് റാവുവിന്റെ മരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവും നടുക്കം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

    Also Read മോഷ്ടിച്ചത് 30 ലാപ് ടോപ്പുകൾ; ആന്ധ്രാപ്രദേശ് മുൻ സ്പീക്കറുടെ മകനെതിരെ ഗുരുതര കുറ്റാരോപണം

    First published: