• HOME
  • »
  • NEWS
  • »
  • india
  • »
  • ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഷിൻകുൻ ലാ തുരങ്ക നിർമാണം: ലേലത്തിന് അപേക്ഷ ക്ഷണിച്ചു ബിആർഒ

ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഷിൻകുൻ ലാ തുരങ്ക നിർമാണം: ലേലത്തിന് അപേക്ഷ ക്ഷണിച്ചു ബിആർഒ

പദ്ധതിക്ക് 1,504 കോടി രൂപ ചെലവ് വരുമെന്നും ഇത് പൂർത്തിയാക്കാൻ 4 വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ബിആർഒ അറിയിച്ചു

  • Share this:

    ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഷിൻകുൻ ലാ തുരങ്കം നിർമിക്കുന്നതിനായുള്ള ലേലത്തിന് അപേക്ഷ ക്ഷണിച്ചു. തുരങ്കത്തിന് മോദി സർക്കാർ അനുമതി നൽകി ഒരാഴ്ചക്കുള്ളിലാണ് നിർമാണവുമായി ബന്ധപ്പെട്ട കരാറുകൾ ക്ഷണിച്ചത്. പദ്ധതിക്ക് 1,504 കോടി രൂപ ചെലവ് വരുമെന്നും ഇത് പൂർത്തിയാക്കാൻ നാല് വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ബിആർഒ (Border Roads Organisation) അറിയിച്ചു.

    ഏകദേശം 8.2 കീലോമീറ്റർ നീളമുള്ള തുരങ്കമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ കാലാവസ്ഥയിലും ഈ തുരങ്കം സഞ്ചാര യോഗ്യമായിരിക്കും. ദർച്ച-പദം റോഡിൽ (NH-301) ദേശീയ പാത 03-നെയും സൻസ്‌കാർ വാലിയെയും ബന്ധിപ്പിക്കുന്ന തുരങ്കം കൂടിയായിരിക്കുമിത്. മണാലി-ലേ ഹൈവേയിലുള്ള ഒരു ചെറിയ ഗ്രാമമാണ് ദർച്ച. ലഡാക്കിലെ സാൻസ്‌കർ ജില്ലാ ആസ്ഥാനമാണ് പദം. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കമായി ഷിൻകുൻ ലാ തുരങ്കം മാറും എന്നാണ് റിപ്പോർട്ടുകൾ.

    Also read-‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല; കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ കുറ്റപ്പെടുത്താനാകില്ല’: ജർമ്മനി

    2020 മുതൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, സൈനികരുടെയും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും നീക്കത്തിനായി ലഡാക്ക് അതിർത്തിയിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഈ പദ്ധതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.

    നിയന്ത്രണ രേഖക്കു സമീപമുള്ള ശ്രീനഗർ-കാർഗിൽ ഹൈവേ, മണാലി-ലേ ഹൈവേ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, പാക്കിസ്ഥാന്റെയും ചൈനയുടെയും ലോംഗ് റേഞ്ച് പീരങ്കി, മിസൈൽ വെടിവെയ്പുകളെ പ്രതിരോധിക്കാൻ ഈ റോഡ് നിർണായകമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

    Also read- പാക്കിസ്ഥാനിലെത്തി മുംബൈ ആക്രമണത്തെക്കുറിച്ച് പരാമർശം: സദസ്യർ തന്റെ വാക്കുകളെ കരഘോഷങ്ങളോടെ സ്വീകരിച്ചെന്ന് ജാവേദ് അക്തർ

    2025 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. അതിർത്തിയിലോ നിയന്ത്രണരേഖയിലോ ഏതെങ്കിലും വിധത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ എത്രയും വേഗത്തിൽ സേനയെ വിന്യസിക്കാമെന്നതിനാൽ ഈ പദ്ധതി വളരെ നിർണായകമാണ്. അതിനാലാണ് എത്രയും വേ​ഗം തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് ബിആർഒക്ക് നിർദേശം ലഭിച്ചത്.

    ഷിൻകുൻ ലാ തുരങ്കത്തിന്റെ സവിശേഷതകൾ

    തുരങ്കത്തിൽ എമർജൻസി സ്റ്റേഷനുകൾ പോലുള്ള വിവിധ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ഓരോ 150 മീറ്ററിലും ജലവിതരണ സംവിധാനം ഉണ്ടായിരിക്കും. റോഡ് സൈനേജുകൾ, ട്രാഫിക് സിഗ്നലുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ, 24×7 നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകൾ, കൺട്രോൾ റൂം, എമർജൻസി പവർ സപ്ലൈ, ട്രാഫിക് മാനേജ്‌മെന്റ്, പട്രോളിംഗ് ടീമുകൾ, ടണൽ ലോങ്ങിട്യൂഡിനൽ വെന്റിലേഷൻ സംവിധാനം എന്നിവയെല്ലാമാണ് ഈ തുരങ്കത്തിന്റെ മറ്റു പ്രത്യേകതകൾ.

    Also read- എന്റെ ഹോട്ടലിൽ ഇത്തരക്കാർ കയറേണ്ട; വിചിത്രമായ നിർദ്ദേശവുമായി ആസാമിലെ ഹോട്ടലുടമ

    നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ലാണ് ആദ്യം 13.5 കിലോമീറ്റർ നീളമുള്ള തുരങ്കമായി ഷിൻകുൻ ലാ പദ്ധതി മുന്നോട്ടു വെച്ചത്. എന്നാൽ, 4.25 കിലോമീറ്റർ നീളമുള്ള ഒരു ചെറിയ തുരങ്കം നിർമിക്കാമെന്ന് ബിആർഒ നിർദേശിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ 13.5 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.

    Published by:Vishnupriya S
    First published: