'ഫെവികോൾ ഒഴിക്കൂ, എന്നിട്ട് ആ കസേരയിൽ ഇരിക്കൂ'; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ നീക്കം ഭരണഘടനയെയും ജനങ്ങളെയും അവഹേളിക്കുന്നതാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

News18 Malayalam | news18-malayalam
Updated: November 23, 2019, 2:04 PM IST
'ഫെവികോൾ ഒഴിക്കൂ, എന്നിട്ട് ആ കസേരയിൽ ഇരിക്കൂ'; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ
  • Share this:
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കത്തിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. അധികാരത്തിൽ നിന്നും പുറത്താകാതിരിക്കാൻ ഫെവികോൾ തേച്ച ശേഷം ബി.ജെ.പി കസേരയിൽ ഇരിക്കണമെന്നും താക്കറെ പരിഹസിച്ചു. ‌

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ നീക്കം ഭരണഘടനയെയും ജനങ്ങളെയും അവഹേളിക്കുന്നതാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

"ജനാധിപത്യത്തിന്റെ പേരിലുള്ള ഈ കുട്ടിക്കളി പരിഹാസ്യമാണ്. സർജിക്കൽ സ്ട്രൈക്കാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി നടത്തിയത്. അച്ചടക്ക നടപടിയെ കുറിച്ച് ഞങ്ങൾ ചിന്തിക്കും"- താക്കറെ പറഞ്ഞു.

ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ടനാവിസ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Also Read 'ഒന്നും അറിഞ്ഞില്ല, കാര്യങ്ങൾ അറിഞ്ഞത് രാവിലെ': ശരത് പവാർ

എന്‍സിപി നേതാവ് അജിത്ത് പവാറാണ് ഉപമുഖ്യമന്ത്രി. ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്‌നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശരത് പവാറിന്റെ ഉറ്റ അനുയായിയും അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍.
Also Read ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


 
First published: November 23, 2019, 2:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading