• HOME
  • »
  • NEWS
  • »
  • india
  • »
  • Arvind Kejriwal | സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി ചെലവാക്കിയത് 6300 കോടി രൂപ; ആരോപണവുമായി കെജ‍്‍രിവാൾ

Arvind Kejriwal | സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി ചെലവാക്കിയത് 6300 കോടി രൂപ; ആരോപണവുമായി കെജ‍്‍രിവാൾ

സംസ്ഥാന സർക്കാരുകളുടെ സീരിയൽ കില്ലറാണ് ബിജെപിയെന്ന് കഴിഞ്ഞ ദിവസം കെജ‍്‍രിവാൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ കണക്കുകളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.

  • Last Updated :
  • Share this:
    രാജ്യത്തെ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ഇത് വരെ ബിജെപി (BJP) ചെലവഴിച്ച പണത്തിൻെറ കണക്കുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാൾ (Arvind Kejriwal). മറ്റ് പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ വേണ്ടി 6300 കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്നാണ് അദ്ദേഹത്തിൻെറ ആരോപണം. ഈ പണം ഉണ്ടായിരുന്നെങ്കിൽ കേന്ദ്രത്തിന് ഭക്ഷണ പദാർഥങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും കെജ‍്‍രിവാൾ പറഞ്ഞു.

    സംസ്ഥാന സർക്കാരുകളുടെ സീരിയൽ കില്ലറാണ് ബിജെപിയെന്ന് കഴിഞ്ഞ ദിവസം കെജ‍്‍രിവാൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ കണക്കുകളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിലൂടെയും ജിഎസ്ടിയിലൂടെയും ലഭിക്കുന്ന തുക മുഴുവൻ ബിജെപി എംഎൽഎമാരെ കാലുമാറ്റി സ്വന്തം പാർട്ടിയിൽ കൊണ്ടു വരാൻ വേണ്ടി ഉപയോഗിക്കുകയാണെന്ന് ഡൽഹി അസംബ്ലിയിൽ സംസാരിക്കവേ കെജ‍്‍രിവാൾ പറഞ്ഞു.

    മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാൻ വേണ്ടി കോടികളുമായി ഇറങ്ങുകയാണ് ബിജെപി. എംഎൽഎമാരെ കാലുമാറ്റാൻ വേണ്ടി വൻതുക വാഗ്ദാനം ചെയ്യുന്നു. ഈ അനാവശ്യ ചെലവ് സഹിക്കേണ്ടി വരുന്നത് ജനങ്ങളാണ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുന്നതിന് കാരണം കോടികൾ ഇങ്ങനെ ചെലഴിക്കുന്നത് കൊണ്ടാണെന്നും കെജ‍്‍രിവാൾ ആരോപിച്ചു.

    read also : 'AAP യെ പിളർത്തിയാൽ CBI,ED കേസുകൾ ക്ലോസ് ചെയ്യാം'; ബിജെപിയുടെ ഓഫർ വെളിപ്പെടുത്തി മനീഷ് സിസോദിയ

    തൈര്, ബട്ടർമിൽക്ക്, തേൻ, അരി, ഗോതമ്പ് എന്നിങ്ങനെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ജിഎസ്ടി വഴി 7500 കോടി രൂപയുടെ വരുമാനമാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നതെന്ന് കെജ‍്‍രിവാൾ ഹിന്ദിയിൽ ഷെയർ ചെയ്തിട്ടുള്ള ട്വീറ്റിൽ പറയുന്നു. “സർക്കാരുകളെ അട്ടിമറിക്കാൻ വേണ്ടി അവർ ചെലവഴിച്ചത് 6300 കോടി രൂപയാണ്. ഇങ്ങനെ സംസ്ഥാന സർക്കാരുകളെ താഴെയിടാൻ പണം ചെലവഴിച്ചിരുന്നില്ലെങ്കിൽ അവർക്ക് അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തേണ്ട കാര്യം വരില്ലായിരുന്നു. ജനങ്ങൾക്ക് വിലക്കയറ്റവും അനുഭവിക്കേണ്ടി വരില്ലായിരുന്നു,” ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കെജ്രിവാളിൻെറ ട്വീറ്റിൽ പറയുന്നു.

    പുതിയ മദ്യനയവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് എഎപിയും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമായത്.

    സിസോദിയയുടെ വീട്ടിലും ഓഫീസിലുമെല്ലാം സിബിഐ റെയ്ഡ് നടന്നിരുന്നു. എന്നാൽ തങ്ങൾ യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും അരവിന്ദ് കെജ‍്‍രിവാളിനെ എങ്ങനെയും ആക്രമിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ പറഞ്ഞു. പഞ്ചാബിൽ ഭരണം പിടിച്ച എഎപി ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാൻ പോവുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.

    2024ൽ നടക്കാൻ പോവുന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളി എഎപി ആവുമെന്നാണ് സിസോദിയ പറഞ്ഞത്. ഈ ആത്മവിശ്വാസം പാർട്ടിക്കുമുണ്ട്. അതിനാലാണ് ഇപ്പോൾ കേസുകളുമായി എഎപിക്കെതിരെ തിരിയുന്നതെന്നും അവർ ആരോപിക്കുന്നു. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ ബിജെപി നേതാക്കൾ പാർട്ടി മാറാൻ സമീപിച്ചിരുന്നുവെന്ന് സിസോദിയ പറഞ്ഞിരുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയാണ് സിസോദിയ. പാർട്ടി മാറിയാൽ തന്നെ ഡൽഹിയുടെ മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി ഓഫർ ചെയ്തതെന്നും സിസോദിയ പറഞ്ഞു.
    Published by:Amal Surendran
    First published: