• HOME
  • »
  • NEWS
  • »
  • india
  • »
  • B B Lal | അയോധ്യ ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ശാസ്ത്രജ്ഞൻ; ആരാണ് അന്തരിച്ച ബി ബി ലാൽ?

B B Lal | അയോധ്യ ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ശാസ്ത്രജ്ഞൻ; ആരാണ് അന്തരിച്ച ബി ബി ലാൽ?

പൊളിച്ചുമാറ്റപ്പെട്ട ബാബറി മസ്ജിദിന് താഴെ‍ ക്ഷേത്രമുണ്ടായിരുന്നു എന്ന് കണ്ടെത്തത്തിയ ബിബി ലാലിനെ 2021-ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്

  • Last Updated :
  • Share this:
    പുരാവസ്തു ശാസ്ത്രജ്ഞനായ ബ്രജ് ബാസി ലാൽ (Braj Basi Lal) അന്തരിച്ചു. ശനിയാഴ്ച (സെപ്റ്റംബർ 10) രാവിലെയായിരുന്നു അന്ത്യം. പൊളിച്ചുമാറ്റപ്പെട്ട ബാബറി മസ്ജിദിന് താഴെ‍ ക്ഷേത്രമുണ്ടായിരുന്നു എന്ന കണ്ടെത്തൽ നടത്തിയത് അദ്ദേഹമാണ്. 2021-ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

    1968 നും 1972 നും ഇടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി ബി ബി ലാൽ സേവമനുഷ്ഠിച്ചിട്ടുണ്ട്. ഹാരപ്പൻ നാഗരികതയുമായും ഹിന്ദു ഇതിഹാസമായ മഹാഭാരതവുമായും ബന്ധപ്പെട്ട പഠനങ്ങളുടെയും ഭാ​ഗമായിട്ടുണ്ട്. യുനെസ്‌കോയുടെ നിരവധി കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

    ആരാണ് ബി ബി ലാൽ?

    1921ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച ബി ബി ലാൽ ഡൽഹിയിലാണ് താമസിച്ചിരുന്നത്. അലഹബാദ് സർവ്വകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പുരാവസ്തുശാസ്ത്രത്തിൽ അദ്ദേഹത്തിന് താൽപര്യം തോന്നുന്നത്.

    1943-ൽ, പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോർട്ടിമർ വീലറുടെ കീഴിൽ ട്രെയിനിയായി സേവനമനുഷ്ഠിച്ചു. ഖനനത്തിൽ ആയിരുന്നു ട്രെനിയിനിങ്ങ്. പിന്നീട് പുരാവസ്തു ഗവേഷകനായി തന്റെ കരിയർ ആരംഭിച്ചു. 50 വർഷത്തിലേറെയായി, 50 ലധികം പുസ്തകങ്ങളുടെയും ദേശീയ അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ച 150 ഗവേഷണ പ്രബന്ധങ്ങളുടെയും ഭാ​ഗം കൂടിയാണ് അ​ദ്ദേഹം. 2002-ൽ പ്രസിദ്ധീകരിച്ച 'ദി സരസ്വതി ഒഴുകുന്നു: ഇന്ത്യൻ സംസ്കാരത്തിന്റെ തുടർച്ച', 2008-ൽ പ്രസിദ്ധീകരിച്ച 'രാമ, ഹിസ്റ്റോറിസിറ്റി, മന്ദിർ, സേതു: എവിഡൻസ് ഓഫ് ലിറ്ററേച്ചർ, ആർക്കിയോളജി ആൻഡ് അദർ സയൻസസ്' എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചില പുസ്തകങ്ങൾ.

    അയോധ്യയിലെ രാമ ജൻമ ഭൂമിയുമായി ബന്ധപ്പെട്ട് ബി ബി ലാലിന്റെ കണ്ടെത്തലുകൾ

    1975-ൽ ലാൽ 'രാമായണ സ്ഥലങ്ങളിലെ പുരാവസ്തു ശേഷിപ്പുകൾ' എന്ന പേരിൽ ബിബി ലാലിന്റെ നേതൃത്വത്തിൽ ഒരു പ​ദ്ധതി ആരംഭിച്ചു. എഎസ്‌ഐ, ജിവാജി സർവകലാശാല, ഗ്വാളിയോർ, ഉത്തർപ്രദേശ് സർക്കാരിലെ പുരാവസ്തു വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതിക്ക് ധനസഹായം നൽകിയത്. 1975 മാർച്ച് 31 ന് അയോധ്യയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അയോധ്യ, ഭരദ്വാജ് ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നിവയുൾപ്പെടെ രാമായണവുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തിയ അഞ്ച് സ്ഥലങ്ങളിൽ ഖനനം നടത്തി. അയോധ്യയിൽ നിന്ന് നാണയങ്ങളും മൺപാത്രങ്ങളും കണ്ടെത്തിയതിനെ കുറിച്ച് ഈ ഖനനവുമായി ബന്ധപ്പെട്ട ഈ പ്രബന്ധത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. എന്നാൽ ക്ഷേത്ര അവശിഷ്ടങ്ങളെക്കുറിച്ച് അന്ന് പറഞ്ഞിരുന്നില്ല.

    എന്നാൽ ബാബറി മസ്ജിദ് ഇരുന്ന സ്ഥലത്ത് ക്ഷേത്രത്തിന് സമാനമായ തൂണുകൾ കണ്ടെത്തിയതായി 1990-ൽ അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുമായി ബന്ധമുള്ള മാസികയായ മന്തനിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നു. 2002-ൽ കോടതി നിയോഗിച്ച ഖനന സംഘം അദ്ദേഹത്തിന്റെ സിദ്ധാന്തം അംഗീകരിച്ചു.

    Smmary- Archaeologist Braj Basi Lal passed away. It was he who discovered that there was a temple under the demolished Babri Masjid. The country has honored him with Padma Vibhushan in 2021.
    Published by:Anuraj GR
    First published: