നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സർജിക്കൽ സ്ട്രൈക്കിന്‍റെ സൂത്രധാരൻ രാഹുലിനൊപ്പം; കോൺഗ്രസ് സർക്കാർ വന്നാൽ ദേശ സുരക്ഷാ ദൗത്യസംഘ മേധാവിയാക്കും

  സർജിക്കൽ സ്ട്രൈക്കിന്‍റെ സൂത്രധാരൻ രാഹുലിനൊപ്പം; കോൺഗ്രസ് സർക്കാർ വന്നാൽ ദേശ സുരക്ഷാ ദൗത്യസംഘ മേധാവിയാക്കും

  2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശസുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന ദൗത്യസംഘം രൂപീകരിക്കാൻ രാഹുൽ ഗാന്ധി. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാലാണ് ദേശ സുരക്ഷ മുൻനിർത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നത്. ഇതിന്‍റെ മേധാവിയായി 2016ലെ സർജിക്കൽ സ്ട്രൈക്കിന്‍റെ സൂത്രധാരനായ ലെഫ്റ്റനന്‍റ് ജനറൽ ഡി.എസ് ഹൂഡയെ നിയോഗിക്കാനാണ് രാഹുൽ ഗാന്ധി പദ്ധതിയിടുന്നത്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയത്. ഇതിന്‍റെ സൂത്രധാരൻ ഹൂഡയായിരുന്നു.

   'അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു; നാം ജീവിക്കുന്നു'; രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ മോഹൻലാൽ

   സേനയിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കും അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തുംവിധം രാഹുൽ ഗാന്ധി ദൗത്യസംഘം രൂപീകരിക്കുക. ഇതുസംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം രാഹുൽ ഗാന്ധിക്ക് നൽകുമെന്ന് ഹൂഡ വ്യക്തമാക്കി. സേനയിലെ വിദഗ്ദ്ധർക്ക് പുറമെ നയതന്ത്ര പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും ദൗത്യസംഘം രൂപീകരിക്കുകയെന്ന് ഹൂഡ ന്യൂസ് 18നോട് പറഞ്ഞു. ഇന്ന് രാഹുൽ ഗാന്ധിയുമായി ഹൂഡ കൂടിക്കാഴ്ച നടത്തിയിരുന്നു. ദൗത്യസംഘം രൂപീകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

   ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഉൾപ്പടെ മൂന്നു ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.
   First published:
   )}