നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വാക്സിൻ സ്വീകരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

  വാക്സിൻ സ്വീകരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

  വാക്സിൻ സ്വീകരിക്കാൻ മാതാപിതാക്കൾ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മണികോണ്ഡ ഏരിയയിലാണ് സംഭവം. മാതാപിതാക്കൾ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

   ശിവ പ്രകാശ് എന്ന യുവാവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഞായാറാഴ്ച്ചയാണ് ശിവപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു ശിവ പ്രകാശ് താമസിച്ചിരുന്നത്. വാക്സിൻ സ്വീകരിക്കാൻ മാതാപിതാക്കൾ യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

   എന്നാൽ വാക്സിൻ സ്വീകരിക്കാൻ യുവാവ് വിസമ്മതിക്കുകയും ചെയ്തു. ഞായാറാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ശിവ പ്രകാശ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

   പിന്നീട് റോഡരികിൽ അബോധാവസ്ഥിയിലാണ് ശിവപ്രകാശിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഹൈദരാബാദ് റായ്ദുർഗാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

   You may also like:‘ഈ വീട്ടിൽ ആദ്യമേ കവർച്ച നടന്നിട്ടുണ്ട്, സമയം പാഴാക്കേണ്ട’: മോഷ്ടാക്കളോട് നാട്ടുകാരുടെ അഭ്യർത്ഥന

   അതേസമയം, തെലങ്കാനയിൽ 1,511 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ വൈകുന്നേരം വരെ റിപ്പോർട്ട് ചെയ്തത്. 12 പേർ കോവിഡ് ബാധിച്ചു മരിച്ചു. 6,04,880 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,496 പേർ കോവിഡ് ബാധിതരായി മരിച്ചു.

   35കാരിയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; ശിക്ഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്

   ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപിച്ച് ആദിവാസി യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ. 35കാരിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

   You may also like:കോവിഡ് കാലത്ത് കൗമാരക്കാരായ പെണ്‍കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടി; പഠന റിപ്പോർട്ട്

   ആറുമാസം മുൻപാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്​ യുവതി​ പോയത്. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ്​ ഇരുവരും പിരിഞ്ഞതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആറുമാസത്തിന് ശേഷം യുവതി മടങ്ങിയെത്തിയതോടെ ശിക്ഷ നടപ്പാക്കാൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ പു​റത്തേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന്​ ക്രൂരമായി മർദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Naseeba TC
   First published:
   )}