നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Suicide| ഷർട്ട് തയ്ച്ചതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു

  Suicide| ഷർട്ട് തയ്ച്ചതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു

  പറഞ്ഞതു പോലെയല്ല ഷർട്ട് തയ്ച്ചത് എന്ന പേരിലായിരുന്നു തർക്കം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ജയ്പൂർ: ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ (Suicide by hanging)കണ്ടെത്തി. രാജസ്ഥാനിലെ(Rajasthan)കോട്ടയിലാണ് സംഭവം. ഭർത്താവിന്റെ പുതിയ ഷർട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

   കോട്ടയിലെ ആർകെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി സുമൻ എന്നാണ് മരിച്ച യുവതിയുടെ പേര്. രണ്ട് വർഷം മുമ്പാണ് മധ്യപ്രദേശ് സ്വദേശിയായ ശുഭം എന്നയാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്.

   കഴിഞ്ഞ ദിവസം പുതുതായി തയ്പ്പിച്ച ഷർട്ടുമായി ഭർത്താവ് വീട്ടിലെത്തിയതോടെയാണ് വഴക്ക് ആരംഭിച്ചത്. താൻ പറഞ്ഞതു പോലെയല്ല ഷർട്ട് തയ്ച്ചത് എന്നതിന്റെ പേരിൽ ഭർത്താവുമായി അഞ്ജലി വഴക്കിട്ടിരുന്നു.

   ഇതുകഴിഞ്ഞ് അടുത്ത ദിവസവും വഴക്ക് തുടർന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാതെയായിരുന്നു ശുഭം ജോലിക്ക് പോയത്. ഇതിനുശേഷം അഞ്ജലി ഭർത്താവിനെ ഫോൺ ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കാം എന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തിരുന്നതായി ഭർത്താവ് പൊലീസിനോട് പറഞ്ഞു.

   Also Read-Murder | അശ്ലീല വീഡിയോ കാണാൻ വിസമ്മതിച്ചു; ആറു വയസുകാരിയെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

   എന്നാൽ അൽപ സമയത്തിന് ശേഷം ഭാര്യ തൂങ്ങി മരിച്ചെന്ന വിവരം അയൽവാസികൾ വിളിച്ച് അറിയിക്കുകയായിരുന്നു. മുറിയ്ക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

   അതേസമയം, അഞ്ജലിയുടെ മരണത്തിൽ ഭർത്താവ് ശുഭത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   സംവിധായകൻ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ്

   പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്. ശങ്കറിന്റെ (S Shankar) മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ (POCSO ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമപ്രകാരം കേസെടുത്തു.

   ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റൻ ആയ രോഹിത് ദാമോദരൻ (Rohit Damodaran), ക്ലബ് സെക്രട്ടറിയായ അച്ഛൻ ദാമോദരൻ, ക്രിക്കറ്റ് പരിശീലകൻ താമരൈ കണ്ണൻ, എന്നിവരുടെ പേരുകൾ പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസിന് പെൺകുട്ടി നൽകിയ പരാതിയിൽ പരാമർശിക്കുന്നു.

   ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

   പരാതിയെത്തുടർന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി (പി.സി.ഡബ്ല്യു.സി.) കോച്ചുമാരായ താമരൈക്കണ്ണൻ, ജയകുമാർ, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരൻ, മകൻ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവർക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

   അധികൃതർക്ക് പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു.

   സംവിധായകൻ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മിൽ ഈ വർഷം ജൂണിൽ ചെന്നൈയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
   Published by:Naseeba TC
   First published:
   )}