ന്യൂഡൽഹി: നിയമ വകുപ്പിന്റെ ചുമതലയിൽ നിന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാളാണ് പുതിയ നിയമമന്ത്രി. കിരൺ റിജിജുവിന് ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതലയാണ് നൽകിയത്. നേരത്തേ കേന്ദ്ര സഹമന്ത്രിയായിരുന്നു മേഘ്‌വാൾ.
താരതമ്യേന അപ്രധാനവകുപ്പാണ് റിജിജുവിന് നൽകിയത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാർക്കെതിരായ റിജിജുവിന്റെ പരാമർശം വിവാദമായിരുന്നു. വിരമിച്ച ജഡ്ജിമാരിൽ ചിലർ ഇന്ത്യാവിരുദ്ധസംഘത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹംത്തിന്റെ ആരോപണം.
നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല കൂടാതെ, സാംസ്കാരികം, പാർലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടിയുണ്ട്.
Also Read- സ്വവർഗ വിവാഹത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങൾ; കോടതി ഇടപെടേണ്ട വിഷയമല്ല: കേന്ദ്രമന്ത്രി കിരൺ റിജിജു
ഭരണനിർവഹണ വിഭാഗവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതിനാലാണ് റിജിജുവിനെ പുറത്താക്കിയതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറും ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.