പാക് അധിനിവേശ കശ്മീരിൽ തിരിച്ചടിച്ച് ഇന്ത്യൻ; നാല് ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ നീലം താഴ്വരയിലെ നാല് ഭീകര ക്യാമ്പുകൾ പൂർണമായും തകർന്നു.

News18 Malayalam | news18-malayalam
Updated: October 20, 2019, 3:43 PM IST
പാക് അധിനിവേശ കശ്മീരിൽ തിരിച്ചടിച്ച്  ഇന്ത്യൻ; നാല് ഭീകര ക്യാമ്പുകൾ തകർത്തു
News18
  • Share this:
പാക് അധിനിവേശ കശ്മീരിലെ നാല് ഭീകര ക്യാമ്പുകൾ തകർത്ത് പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. താങ്ധർ സെക്ടറിന് എതിർവശത്ത് പാക് സൈന്യത്തിന്റെ ഒത്താശയോടെ പ്രവർത്തിച്ചിരുന്ന ഭീകരരുടെ ക്യാമ്പുകൾക്കു നേരെയാണ് ഇന്ത്യ സൈന്യം ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ നീലം താഴ്വരയിലെ നാല് ഭീകര ക്യാമ്പുകൾ പൂർണമായും തകർന്നു. നാലോ അ‍ഞ്ചോ പാക് സൈനികർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ജുറാ, അത്മുഗാം, കുന്ദാൽസാഹി ഉൾപ്പെടെയുള്ള ഭീകര താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. ഈ താവളങ്ങളിൽ നിവധി ഭീകരർ എത്താറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന് അപ്രതീക്ഷിത തിരിച്ചടി നൽകിയത്.

ഞായറാഴ്ച പുലർച്ചെയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്സൈന്യം അതിർത്തിയിൽ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിയും രണ്ട് സൈനികരും കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തരിച്ചടി നൽകാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനത്തിന് തുടക്കമിട്ട താങ്ധർ സെക്ടറിൽ തന്നെ തിരിച്ചടി നൽകാൻ സൈന്യം തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ തിരിച്ചടിക്കു പിന്നാലെ  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആർമി ചീഫ് ജനറൽ ബിപിൻ റാവത്തുമായി സംസാരിച്ച് താങ്ധർ സെക്ടറിലെ സ്ഥിതിഗതികൾ വിലയിരുത്തി.

ഈ വർഷം സെപ്തംബർ മാസം വരെ രണ്ടായിരത്തിലേറെ തവണയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പ്രദേശവാസികളും സൈനികരും ഉൾപ്പെടെ നിരവധി പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയിതിരുന്നു. കരാർ ലംഘനം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also Read മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്; കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ 'കോമൺ മാൻ' സിംഗ് പങ്കെടുക്കുമെന്ന് പാക് മന്ത്രി 
First published: October 20, 2019, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading