• HOME
 • »
 • NEWS
 • »
 • india
 • »
 • കശ്മീരിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സൈനിക ക്യാപ്റ്റനും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും കൊല്ലപ്പെട്ടു

കശ്മീരിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സൈനിക ക്യാപ്റ്റനും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രി ഇന്ത്യൻ സൈനികർ മെന്ധർ സെക്ടറിൽ ഡ്യൂട്ടിയ്ക്കിടെയാണ് സ്ഫോടനം നടന്നത്

Kashmir_Indian Army

Kashmir_Indian Army

 • Last Updated :
 • Share this:
  ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ സൈനികർ മെന്ധർ സെക്ടറിൽ ഡ്യൂട്ടിയ്ക്കിടെയാണ് സ്ഫോടനം നടന്നതെന്ന് പിആർഒ ജമ്മു ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

  ഗ്രനേഡ് പൊട്ടി ക്യാപ്റ്റൻ ആനന്ദിനും ജെസിഒ നായിബ് സുബേദാർ ഭഗവാൻ സിങ്ങിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റൻ ആനന്ദ് ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയും നായിബ് സുബേദാർ ഭഗവാൻ സിംഗ് ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പോഖർ ഭിട്ട ഗ്രാമത്തിൽ നിന്നുള്ളയാളുമാണ്.

  ജമ്മു-കാശ്മീരിലെ ഡ്യൂട്ടി ലൈനിൽ ജീവൻ ത്യജിച്ച ക്യാപ്റ്റൻ ആനന്ദിന്റെയും നായിബ് സുബേദാർ ഭഗവാൻ സിംഗിന്റെയും പരമോന്നത ത്യാഗത്തെ അഭിവാദ്യം ചെയ്യുകയും, ദുഃഖിതരായ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി സൈനിക മേധാവി മനോജ് പാണ്ഡെ പറഞ്ഞു. പൂഞ്ചിലെ മെൻധാർ സെക്ടറിൽ ഡ്യൂട്ടിക്കിടെ ജീവൻ ബലിയർപ്പിച്ച ധീരഹൃദയരായ സൈനിക ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ ആനന്ദിന്റെയും എൻബി സബ് ഭഗവാൻ സിംഗിന്റെയും പരമോന്നത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നതായി കശ്മീർ ലെഫ്റ്റന്‍റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. രക്തസാക്ഷികളുടെ വേർപിരിഞ്ഞ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

  മകന് അന്ത്യചുംബനം നൽകുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

  കളിക്കുന്നതിനിടെ മരിച്ച പതിനഞ്ചുകാരനായ മകന് അന്ത്യചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ടിലാണ് സംഭവം. സിംഹപെരുമാള്‍ നഗറിലെ എം.ജി.ആര്‍. സ്ട്രീറ്റില്‍ താമസിക്കുന്ന ശാന്തിയാണ് (33) മരിച്ചത്. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ജയഗണേഷ് (15) സഹോദരന്‍ തരുണിനൊപ്പം കളിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.

  ജയഗണേഷിന്‍റെ മൃതദേഹം ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചിരുന്നു. ഈ സമയം പൊട്ടിക്കരഞ്ഞ് മകന് അന്ത്യചുംബനം നല്‍കുന്നതിനിടയിലാണ് ശാന്തി കുഴഞ്ഞുവീണത്. ഉടന്‍തന്നെ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

  പിന്നീട് ശാന്തിയുടെയും മകന്റെയും മൃതദേഹം ഒരുമിച്ച് സിംഹപെരുമാള്‍ പൊതുശ്മശാനത്തില്‍ വെച്ച് സംസ്‌കരിച്ചു. പത്താംക്ലാസ് പരീക്ഷയില്‍ 500-ല്‍ 463 മാര്‍ക്ക് നേടിയ ജയഗണേഷ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിച്ചിരുന്നു. ശനിയാഴ്ച വീടിനു സമീപം സഹോദരനും സുഹൃത്തുക്കളോടുമൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോധരഹിതനായി വീണു. സുഹൃത്തുക്കൾ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെങ്കൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  Published by:Anuraj GR
  First published: