• HOME
  • »
  • NEWS
  • »
  • india
  • »
  • Helicopter Crash | രക്ഷകരായി ഓടിയെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് സൈന്യം

Helicopter Crash | രക്ഷകരായി ഓടിയെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് സൈന്യം

ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കും.

  • Share this:
    ചെന്നൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് ആദരവുമായി കരസേന. നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളാര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. അപകടവിവരം അറിയിച്ച രണ്ടു പേര്‍ക്ക് 5000 രൂപ വീതം നല്‍കി.

    ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കും. ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയില്‍ നാട്ടുകാര്‍ക്ക് എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ എ അരുണ്‍ അറിയിച്ചു.

    പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്‌നാട് സര്‍ക്കാരിനും മുഖ്യമന്ത്രി എംകെ സ്റ്റാലിനും ലഫ്. ജനറല്‍ എ അരുണ്‍ നന്ദി അറിയിച്ചു. അതേസമയം നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഗ്രാമമാക്കണമെന്നും ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിടത്ത് സ്മാരകം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവൈാസികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

    Also Read-Rename Akbar Road | ഡല്‍ഹിയിലെ അക്ബര്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണം; ആവശ്യവുമായി ബിജെപി

    ''തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും മുന്നോട്ടുവന്നത് ഗ്രാമവാസികള്‍ ആണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്' ലഫ്. ജനറല്‍ എ അരുണ്‍ പറഞ്ഞു.

    Terrorist Attack | ശ്രീനഗര്‍ ഭീകരാക്രമണം; പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദെന്ന് ജമ്മു കാശ്മീര്‍ പൊലീസ്

    ശ്രീനഗര്‍ ഭീകരാക്രമണത്തിന്(Terrorist Attack )പിന്നില്‍ ജയ്‌ഷെ മുഹമ്മദാണെന്ന്(Jaish-e-Mohammad)ജമ്മു കാശ്മീര്‍ പൊലീസ്(Police). ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പൊലീസ് ബസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ വീരമൃത്യു വരിച്ചു.

    പ്രദേശത്ത് അക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്.

    ജമ്മുകശ്മീര്‍ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീര്‍ ഡി ജി പി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു. ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

    പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന.
    ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി തേടിയിരുന്നു. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ ലഫ.ഗവര്‍ണര്‍ മനോജ് സിന്‍ഹ രംഗത്ത് എത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: