പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Image: ANI
Last Updated :
Share this:
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സൈനിക(Army) ഹെലികോപ്റ്റര്‍(Helicopter) തകര്‍ന്നുവീണു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തി. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
An Indian Army Cheetah helicopter has crashed in the Baraum area of Gurez sector of Jammu and Kashmir. The search parties of the security forces are reaching the snow-bound area for the rescue of the chopper crew. More details awaited: Defence officials pic.twitter.com/LMFunz5c0a
Accident | പാഞ്ഞുവന്ന കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് തീഗോളമായി; ഡ്രൈവറുടെ നില ഗുരുതരം
ഓസ്ട്രേലിയയിലെ (Australia) സിഡ്നി ഹാർബർ ബ്രിഡ്ജിൽ (Sydney Harbour Bridge) അമിത വേഗത്തിലെത്തിയ കാർ വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ വാഹനം അഗ്നിഗോളമാവുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ (Accident) മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ കാർ ഓടിച്ചിരുന്നയാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ 7 മണിക്കാണ് അപകടം നടന്നതെന്നും അപകടത്തിൽപ്പെട്ട കാർ മോഷ്ടിക്കപ്പെട്ടതാണെന്നും സിഡ്നി പോലീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മിനിറ്റുകൾ മുൻപാണ് വാഹനം മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം. കാറിനും വാനിനും പുറമെ അപകടത്തിൽ മറ്റൊരു വാഹനത്തിന് കൂടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഹാർബർ ബ്രിഡ്ജിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
ഹാർബർ ബ്രിഡ്ജിലൂടെ അമിത വേഗത്തിൽ എത്തിയ ഈ വാഹനം മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്ന് മുന്നിലേക്ക് പോകാൻ ശ്രമിക്കവേ എതിർദിശയിൽ നിന്നും വരികയായിരുന്ന വാനിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനം നിമിഷങ്ങൾക്കുള്ളിലാണ് അഗ്നിഗോളമായി മാറിയത്. പിന്നീട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
അപകടത്തിൽ പെട്ട് കാറിൽ കുടങ്ങിയ ഡ്രൈവറെ പിന്നീട് പുറത്തെടുത്തു. ഇടിയിൽ മുൻഭാഗം തകർന്ന് കുടുങ്ങിക്കിടക്കുകയായിരുന്ന വാൻ ഡ്രൈവറെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. കാർ ഓടിച്ചിരുന്നയാളുടെ നില ഗുരുതരമാണ്. പോലീസ് കസ്റ്റഡിയിൽ ആശുപ്രത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.