നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കശ്മീരിൽ സൈനികനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി

    കശ്മീരിൽ സൈനികനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി

    കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെയാണ് ഭീകരർ ഖാസിപോര ചധ്വാരയിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ശ്രീനഗർ: കശ്മീരിൽ ഭീകരർ സൈനികനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി. ബഡ്ഗാം ജില്ലയിലാണ് സംഭവം. കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെയാണ് ഭീകരർ ഖാസിപോര ചധ്വാരയിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. യാസിം ഭട്ടിന്‍റെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യാസിമിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാസിമിനെ കണ്ടെത്താനായി പൊലീസ് പ്രത്യേസ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

      ഒരു മാസത്തെ അവധിക്കായി ഫെബ്രുവരി 26നാണ് യാസിം വീട്ടിലെത്തിയത്. പുൽവാമ ആക്രമണത്തിനുശേഷം അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയ സമയത്താണ് യാസിമിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാർ പറയുന്നു.

      ജമ്മു ബസ് സ്റ്റാന്‍ഡില്‍ നടന്നത് ഭീകരാക്രമണം; പിന്നിൽ ഹിസ്ബുൽ മുജാഹിദ്ദീനെന്ന് പൊലീസ്

      കഴിഞ്ഞ വർഷം ജൂണിൽ ഔറാംഗസീബ് എന്ന പട്ടാളക്കാരനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെ ബുള്ളറ്റുകൾ തറഞ്ഞ നിലയിലായിരുന്നു ഔറംഗസീബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജമ്മുവിലെ പൂഞ്ച് സ്വദേശിയായിരുന്നു അദ്ദേഹം.

      2017 കശ്മീരിൽ ഉമ്മർ ഫയാസ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിനായി അവധിക്ക് എത്തിയപ്പോഴാണ് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയത്.
      First published:
      )}