നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വിട്ടയച്ചു

  കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വിട്ടയച്ചു

  കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെയാണ് ഭീകരർ വിട്ടയച്ചത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: കശ്മീരിൽ ഭീകരർ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ സൈനികനെ വിട്ടയച്ചു. കശ്മീർ ലൈറ്റ് ഇൻഫന്‍റി റെജിമെന്‍റിലെ മൊഹമ്മദ് യാസിം ഭട്ടിനെയാണ് ഭീകരർ വിട്ടയച്ചത്. സൈനികനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇന്നു രാവിലെയോടെ യാസിൻ മടങ്ങിയെത്തിയതായി സൈനികവൃത്തങ്ങൾ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യാസിമിനെ വിട്ടയച്ചത്.

   ഒരു മാസത്തെ അവധിക്കായി ഫെബ്രുവരി 26നാണ് യാസിം വീട്ടിലെത്തിയത്. പുൽവാമ ആക്രമണത്തിനുശേഷം അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയ സമയത്താണ് യാസിമിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.

   കശ്മീരിൽ സൈനികനെ ഭീകരർ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി

   കഴിഞ്ഞ വർഷം ജൂണിൽ ഔറാംഗസീബ് എന്ന പട്ടാളക്കാരനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെ ബുള്ളറ്റുകൾ തറഞ്ഞ നിലയിലായിരുന്നു ഔറംഗസീബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജമ്മുവിലെ പൂഞ്ച് സ്വദേശിയായിരുന്നു അദ്ദേഹം.

   2017 കശ്മീരിൽ ഉമ്മർ ഫയാസ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിനായി അവധിക്ക് എത്തിയപ്പോഴാണ് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയത്.
   First published:
   )}