ശ്രീനഗർ : ജമ്മു കാശ്മീരിലിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ത്രാൽ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇവിടെ ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരം അറിഞ്ഞ് സുരക്ഷാ സേന കഴിഞ്ഞ ദിവസം രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ബലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിലടക്കം സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്. ദിവസങ്ങളായി ഇവിടെ പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഭീകരരുമായും സൈന്യത്തിന് ഏറ്റുമുട്ടേണ്ടി വരുന്നത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിൽ ഇത്തരം ഏറ്റുമുട്ടലുകൾ കൂടി വരുന്ന സാഹചര്യം കൂടിയാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.