News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 13, 2020, 8:44 PM IST
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ നിന്ന് ടിക്ടോക്, വീ ചാറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 89 സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യൻ സൈനികരോട് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് സൈനിക ഉദ്യോഗസ്ഥന്റെ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ആപ്പുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.
നീക്കം ചെയ്യേണ്ട 89 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കഴിഞ്ഞമാസം സൈന്യം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അവയിൽ പലതും ചൈനീസ് ആപ്പുകളാണ്. ഈ വർഷം ജൂൺ 1 നകം എല്ലാ ഉദ്യോഗസ്ഥരും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ സൈന്യം നിർദേശം നൽകിയിരുന്നു. ജൂലൈ 15 ന് ശേഷവും ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത സൈറ്റുകൾ ഉപയോഗിക്കുന്നവരെ റിപ്പോർട്ട് ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നു.
ലഫ്റ്റനന്റ് കേണൽ പി.കെ. ചൗധരിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഏകപക്ഷീയമായ എക്സിക്യൂട്ടീവ് നടപടിയാണിതെന്നാണ് ചൗധരി ഹർജിയിൽ പറയുന്നത്. അതിനാൽ ഈ പുതിയ നയം പിൻവലിക്കാൻ ആവശ്യപ്പെടണെന്നാണ് ഹർജിയിൽ പറയുന്നത്.
TRENDING:അംബാസഡർ മുതൽ മാരുതി 800 വരെ; ഇന്ത്യൻ വാഹന വ്യവസായത്തിലെ പഴയകാല കേമൻമാർ ഇവരാണ്
[PHOTO]പബ്ലിക് റോഡിൽ കുടുംബ കലഹം; ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ ചാടിക്കയറി ഭാര്യ: പിന്നെ സംഭവിച്ചത്!
[NEWS]Social media and Data | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ ഉൾപ്പെടെ 89 ആപ്പുകൾ നീക്കണം; സൈനികർക്ക് നിർദേശം
[NEWS]
അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം സോഷ്യൽ മീഡിയ വഴിയുള്ള ഹണിട്രാപ്പ് വർധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിനാണ് പ്രാഥമിക നിരോധനം ഏർപ്പെടുത്തിയതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
Published by:
Gowthamy GG
First published:
July 13, 2020, 8:44 PM IST