ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം 18 ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ വധിച്ചതായി സുരക്ഷാസേന. ഈ വർഷം ഇതുവരെ 44 ഭീകരരെ വധിച്ചതായും സേനാവൃത്തങ്ങൾ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം വധിച്ച 18 ഭീകരരിൽ ആറുപേർ ജെയ്ഷ്-ഇ-മുഹമ്മദിൽ നിന്നുള്ളവരാണെന്നും സൈന്യം പറഞ്ഞു.
കശ്മീരിലെ ത്രാലിൽ ഇന്ന് ഭീകരർക്കെതിരെ നടന്ന തെരഞ്ഞെടുപ്പിൽ പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരൻ ആയിരുന്ന മുദാസിർ അഹ്മദ് ഖാനെ വധിച്ചതായും സൈന്യം അറിയിച്ചു. കശ്മീർ ഐ.ജി എസ്.പി പാണി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ രാത്രിയിലാണ് ത്രാലിൽ ഭീകരർക്കെതിരെ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദിയായ മുദാസിർ അഹ്മദ് ഖാൻ എന്നയാൾക്കൊപ്പം മറ്റ് രണ്ട് ഭീകരവാദികൾ കൂടി കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്.
ഫെബ്രുവരി 14നാണ് പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.