പാകിസ്താന്റെ പരാജയപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമം: കൊല്ലപ്പെട്ടവരുടെ വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

പാകിസ്ഥാൻ ആർമി സ്പെഷൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ അല്ലെങ്കിൽ തീവ്രവാദികൾ ആയ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ത്യയുടെ ആർമി പോസ്റ്റിന് വളരെ അടുത്ത് കണ്ടെത്തിയെന്ന് സൈനിക വൃത്തങ്ങള്‍

news18
Updated: September 10, 2019, 7:35 AM IST
പാകിസ്താന്റെ പരാജയപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമം: കൊല്ലപ്പെട്ടവരുടെ വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി
പാകിസ്ഥാൻ ആർമി സ്പെഷൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ അല്ലെങ്കിൽ തീവ്രവാദികൾ ആയ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ത്യയുടെ ആർമി പോസ്റ്റിന് വളരെ അടുത്ത് കണ്ടെത്തിയെന്ന് സൈനിക വൃത്തങ്ങള്‍
  • News18
  • Last Updated: September 10, 2019, 7:35 AM IST
  • Share this:
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള പാക് സേനയുടെ പരാജയപ്പെട്ട ശ്രമത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സേന. ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ സെക്ടർ വഴി നുഴഞ്ഞു കയറാനുള്ള പാകിസ്താൻ ബോർ‌ഡർ ആക്ഷൻ ടീമിന്റെ ശ്രമം പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത്. പാക് സേനാംഗങ്ങളും തീവ്രവാദികളും ഉൾപ്പെടുന്നതാണ് പാകിസ്താൻ ബോർ‌ഡർ ആക്ഷൻ ടീം എന്നാണ് കരുതപ്പെടുന്നത്. മേഖലയിലെ ഇന്ത്യയുടെ തെരച്ചിൽ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ച പാക് സേന, ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

Also Read-ദക്ഷിണേന്ത്യയിൽ ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിൽ സുരക്ഷ ശക്തമാക്കി

രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ നാലോളം മൃതശരീരങ്ങള്‍ കാണാനാകുന്നുണ്ട്. ഇത് പാക് നുഴഞ്ഞു കയറ്റാക്കാരുടെതാണെന്നാണ് ആര്‍മി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടക്കാനുള്ള ഒരു പരാജയശ്രമത്തിനിടെ ഏഴോളം നുഴഞ്ഞു കയറ്റക്കാർ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ ഇന്ത്യൻ സേന അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ നിന്ന് സ്നിപ്പർ റൈഫിൾ, സ്ഫോടക വസ്തുക്കൾ, പാക് നിർമ്മിത കുഴിബോംബുകൾ എന്നിവയടക്കം കണ്ടെടുത്തിരുന്നു.പാകിസ്ഥാൻ ആർമി സ്പെഷൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ അല്ലെങ്കിൽ തീവ്രവാദികൾ ആയ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ത്യയുടെ ആർമി പോസ്റ്റിന് വളരെ അടുത്ത് കണ്ടെത്തിയിരുന്നുവെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ജൂലൈ 31 നും ആഗസ്റ്റ് 1 നും ഇടയ്ക്കാണ് ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്ത്യ കർമ്മങ്ങൾക്കായി തിരികെ കൊണ്ടു പോകാൻ പാക് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വെള്ളപ്പതാകയുമായി വന്ന് മൃതദേഹങ്ങൾ കൊണ്ടു പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.

First published: September 10, 2019, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading