നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Update: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിൽ സുരക്ഷ ശക്തമാക്കി

  Update: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിൽ സുരക്ഷ ശക്തമാക്കി

  പാക് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് രാജസ്ഥാൻ, ജമ്മു കശ്മീർ അതിർത്തികളിൽ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു

  • Share this:
   ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യാ കമാൻഡന്റാണ് ഇക്കാര്യം അറിയിച്ചത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.

   പാക് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് രാജസ്ഥാൻ, ജമ്മു കശ്മീർ അതിർത്തികളിൽ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിലും ഭീകരാക്രമണസാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പ്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ലെഫ്റ്റനന്റ് ജനറൽ എസ് കെ സൈനി വ്യക്തമാക്കി.

   മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്‍ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികള്‍ക്കു സമീപവും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. കൊടുംഭീകരൻ മസൂദ് അസറിനെ പാകിസ്താൻ ജയിൽ മോചിതനാക്കിയെന്നും അതിർത്തികളിൽ പാകിസ്താൻ സൈനിക വിന്യാസം കൂട്ടിയെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾ‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
   First published:
   )}