നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബലേകോട്ടിൽ ഇന്ത്യ തകർത്ത ജെയ്ഷ്-ഇ-മൊഹമ്മദ് കേന്ദ്രത്തിൽ 200-300 ഭീകരർ എപ്പോഴും ഉണ്ടാകാറുണ്ട്

    ബലേകോട്ടിൽ ഇന്ത്യ തകർത്ത ജെയ്ഷ്-ഇ-മൊഹമ്മദ് കേന്ദ്രത്തിൽ 200-300 ഭീകരർ എപ്പോഴും ഉണ്ടാകാറുണ്ട്

    പുൽവാമ ആക്രമണത്തിന്‍റെ ഉൾപ്പടെ ആസൂത്രണം നടന്നത് ഇവിടെയാണെന്ന് കൃത്യമായ വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ബലേകോട്ടിൽ ഇന്ത്യ തകർത്ത ജെയ്ഷ്-ഇ-മൊഹമ്മദ് കേന്ദ്രത്തിൽ 200-300 ഭീകരർ എപ്പോഴും ഉണ്ടാകാറുണ്ടെന്ന് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പുതിയതായി റിക്രൂട്ട് ചെയ്യുന്ന ഭീകരർക്ക് പരിശീലനം നൽകുന്ന സുപ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. പുൽവാമ ആക്രമണത്തിന്‍റെ ഉൾപ്പടെ ആസൂത്രണം നടന്നത് ഇവിടെയാണെന്ന് കൃത്യമായ വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ സൂത്രധാരൻ ഘാസി ഉൾപ്പടെയുള്ളവർക്ക് ഇവിടെനിന്ന് പരിശീലനം ലഭിച്ചിരുന്നതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ചാവേർ ബോംബാക്രമണം ഉൾപ്പടെയുള്ള പരിശീലനങ്ങൾ ഇവിടെ നടത്താറുണ്ടെന്നാണ് വിവരം.

      രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?

      2017 ഡിസംബറിൽ ജെയ്ഷ്-ഇ-മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ മകൻ അബ്ദുള്ള ഇവിടെ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. അന്ന് പുതിയതയായി റിക്രൂട്ട് ചെയ്യപ്പെട്ട അറുപതോളം പേരാണ് ഇവിടെ പരിശീലനം നേടിയത്. അത്യാധുനിക ആയുധങ്ങൾ ഉൾപ്പടെ ഉപയോഗിച്ചുള്ള പരിശീലനം മൂന്നു മാസത്തോളം നീണ്ടുനിന്നു.

      പാക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യൻ പ്രത്യാക്രമണത്തിന് ഭാഗമായ ഡ്രോണുകൾ ഇവയാണ്

      അന്നത്തെ പരിശീലനത്തിൽ ചാവേർ ആക്രമണം നടത്തുന്നത് ഉൾപ്പടെയുള്ള പരിശീലനം നടന്നതായാണ് വിവരം. വാഹനത്തിൽ സ്ഫോടകവസ്തുനിറച്ച് എങ്ങനെ ആക്രമണം നടത്താമെന്ന പരിശീലനത്തിനിടെ ചിലർ കൊല്ലപ്പെടുകയും ചെയ്തതതായി റിപ്പോർട്ടുണ്ട്. ബോംബാക്രമണം ഉൾപ്പടെ നടത്താൻ പര്യാപ്തമായ നിലയിൽ 5-6 ബാരക്കുകൾ ഭീകരർക്ക് പരിശീലനത്തിനായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
      First published:
      )}