COVID 19 | ഇന്ത്യയിലെ 75 ശതമാനം കൊറോണവൈറസ് രോഗികളും 21 - 60 പ്രായത്തിനിടയിൽ ഉള്ളവർ
ശനിയാഴ്ച രാവിലെ വരെ രാജ്യത്ത് 2,902 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

coronavirus-
- News18
- Last Updated: April 4, 2020, 9:38 PM IST
ന്യൂഡൽഹി: രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളിൽ ഭൂരിഭാഗവും 21 വയസിനും 60 വയസിനും ഇടയിലാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളിൽ 75% ആളുകളും ഈ പ്രായപരിധിക്കിടയിൽ വരുന്നവരാണ്.
21 - 40 പ്രായക്കാർക്കിടയിൽ 41.8 ശതമാനവും 41-60 പ്രായക്കാർക്കിടയിൽ 32.8 ശതമാനവും 60 വയസിനു മുകളിൽ 16.69 ശതമാനം ആൾക്കാരിലുമാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 0 - 20 വയസുകാർക്കിടയിൽ 8.61 ശതമാനം ആണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. You may also like:പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകും: പഠനം [NEWS]മകന് കോവിഡ്; അമ്മയുടെ മരണാനന്തര ചടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര് [NEWS]വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം [NEWS]
ശനിയാഴ്ച വാർത്താസമ്മേളനത്തിലാണ് കൊറോണ വൈറസ് രോഗികളുടെ പ്രായം സംബന്ധിച്ച വെളിപ്പെടുത്തൽ കേന്ദ്രസർക്കാർ നടത്തിയത്.
ശനിയാഴ്ച രാവിലെ വരെ രാജ്യത്ത് 2,902 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 68 പേർ മരിച്ചപ്പോൾ 184 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
സർക്കാർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 21 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള 1213 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. 41-60 പ്രായത്തിനിടയിലെ 951 പേരെയും 60 വയസിന് മുകളിൽ പ്രായമുള്ള 484 പേരെയും കോവിഡ് 19 ബാധിച്ചിട്ടുണ്ട്.
21 - 40 പ്രായക്കാർക്കിടയിൽ 41.8 ശതമാനവും 41-60 പ്രായക്കാർക്കിടയിൽ 32.8 ശതമാനവും 60 വയസിനു മുകളിൽ 16.69 ശതമാനം ആൾക്കാരിലുമാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 0 - 20 വയസുകാർക്കിടയിൽ 8.61 ശതമാനം ആണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്.