നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗോവയിൽ ബീഫിന് ക്ഷാമം; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

  ഗോവയിൽ ബീഫിന് ക്ഷാമം; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

  ബിജെപി ഭരിക്കുന്ന ഗോവയിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാൽ അംഗീകാരമുള്ള അറവുശാലകളിൽ മറ്റ് മാംസ കശാപ്പിന് അനുമതി നൽകിയിട്ടുണ്ട്.

  • Share this:
   പനാജി: ഗോവയിലെ ബീഫ് ദൗർലഭ്യത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുമുള്ള ബീഫ് വരവിന് ഇടിവ് സംഭവിച്ചതോടെയാണ് തീരദേശ സംസ്ഥാനമായ ഗോവയിൽ ബീഫിന് ക്ഷാമം അനുഭവപ്പെട്ടത്. ക്രിസ്തുമസ്-പുതുവർഷ സാഹചര്യം ആയതിനാല്‍ ആവശ്യവും വർധിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

   Read-വധുവിന്‍റെ വീട് കണ്ടെത്താനായില്ല; വിവാഹച്ചടങ്ങിനെത്തിയ വരനും സംഘവും നിരാശരായി മടങ്ങി

   'ഉത്സവകാലത്തിന് മുന്നോടിയായി തന്നെ ബീഫ് ദൗർലഭ്യം അനുഭവപ്പെടുന്നത് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിച്ച് വരികയാണ്. സംസ്ഥാനത്ത് ആവശ്യമായ ബീഫ് ലഭ്യമാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കി വരികയാണ്'. എന്നായിരുന്നു പ്രമോദ് സാവന്തിന്‍റെ വാക്കുകൾ.

   Also Read-കടക്കാരില്‍ നിന്നും രക്ഷപ്പെടാൻ വേഷം മാറി കർഷക പ്രക്ഷോഭത്തിനെത്തി; യുപി വ്യവസായിയെ കണ്ടെത്തി പൊലീസ്

   ഈ പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം ബീഫ് ദൗർലഭ്യം പരിഹരിക്കാൻ ഗോവ സര്‍ക്കാരിന് കീഴിലെ അറവുശാലകൾ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് എൻസിപി നേതാവും എംഎൽഎയുമായ ചർച്ചിൽ അലിമാവോ പ്രതികരിച്ചത്.

   Also Read-കർഷക സമരത്തിന് പിന്തുണ; സമരത്തിൽ പങ്കെടുത്ത് ബോളിവുഡ് നടി സ്വര ഭാസ്കർ

   ബിജെപി ഭരിക്കുന്ന ഗോവയിൽ ഗോവധം നിരോധിച്ചിരുന്നു. എന്നാൽ അംഗീകാരമുള്ള അറവുശാലകളിൽ മറ്റ് മാംസ കശാപ്പിന് അനുമതി നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാരിന്‍റെ കീഴിലുള്ള അറവുശാലകൾ കൂടി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്.   സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഗോവ മീറ്റ് കോംപ്ലക്സ് ലിമിറ്റഡ് കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തനരഹിതമാണ്. പ്രതിദിനം 200 മൃഗങ്ങളെ വരെ കശാപ്പ് ചെയ്യാൻ സൗകര്യമുള്ള ഈ അറവുശാല തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് എൻസിപി എംഎൽഎയുടെ ആവശ്യം. ' കർണാടകയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും കന്നുകാലികളെയെത്തിക്കണം' എന്ന നിർദേശവും അലിമാവോ മുന്നോട്ട് വച്ചിട്ടുണ്ട്.

   കർണാടക സർക്കാർ ഈയടുത്ത് ഗോവധം നിരോധിച്ചു കൊണ്ടുള്ള ബില്ല് പാസാക്കിയിരുന്നു. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന നിര്‍ദേശമടങ്ങിയതാണ് ബില്ല്.
   Published by:Asha Sulfiker
   First published:
   )}