നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കടുക് മോഷ്ടിച്ചതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു

  കടുക് മോഷ്ടിച്ചതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു

  തിങ്കളാഴ്ചയാണ് പുന്നുഗഞ്ച് പൊലീസ് ശിവം എന്നയാളെ അറസ്റ്റ് ചെയ്തത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   സോൻഭദ്ര: കടുക് മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. 25 വയസുള്ള ശിവം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് സംഭവം. തിങ്കളാഴ്ചയാണ് പുന്നുഗഞ്ച് പൊലീസ് ശിവം എന്നയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇയാൾക്ക് സുഖമില്ലാതെ ആയിരുന്നു.

   തുടർന്ന് ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. കസ്റ്റഡി മരണത്തിന്‍റെ പശ്ചാത്തലത്തിൽ പുന്നുഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ റാം നാരായൺ റാമിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

   ഈ സഹായം ഉണ്ണി മുകുന്ദന്റേതാണ്; ഉരുൾപൊട്ടലിൽ വീട് തകർന്ന മുഹമ്മദിന് ഇനി ആശ്വസിക്കാം

   അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ശിവത്തിനെ കണ്ടപ്പോൾ കുഴപ്പിമില്ലായിരുന്നെന്നും എന്നാൽ, ഏഴു മണിയോടെ സുഖമില്ലാതെ ആയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞെന്നും ശിവത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ പുന്നുഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ വാരണാസി - ശക്തിനഗർ റോഡിൽ കുത്തിയിരുന്നു.

   First published: