കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി

കഴിഞ്ഞ ദിവസം അർധരാത്രിമുതൽ കശ്മീരിൽ നിരോധനാജ്ഞ നിലവിൽ വന്നിരുന്നു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള തുടങ്ങി മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.

news18
Updated: August 5, 2019, 12:22 PM IST
കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി
amit-shah-new
  • News18
  • Last Updated: August 5, 2019, 12:22 PM IST IST
  • Share this:
ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കി. ദിവസങ്ങളായി നീണ്ടു നിന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം തന്നെയാണ് അമിത് ഷാ സഭയിൽ അവതരിപ്പിച്ചത്. ആർട്ടിക്കിള്‍ 370 റദ്ദാക്കാനുളള തീരുമാനം കേന്ദ്ര സർക്കാർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇന്ന് പ്രഖ്യാപനമെത്തുന്നത്.

Also Read-Kashmir LIVE: ബിജെപി ഭരണഘടനയെ കൊന്നെന്ന് കോണ്‍ഗ്രസ്; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം

നിര്‍ണായക പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നിരുന്നു. പിന്നാലെയാണ് സഭയിലെത്തിയ അമിത് ഷാ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തന്നെ സംസ്ഥാനത്ത് സൈനിക നടപടികൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രി മുതൽ നിരോധനാജ്ഞയും നിലവിൽ‌ വന്നു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള തുടങ്ങി മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.

Also Read-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

സർക്കാറിന്റെ ഇത്തരം  നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ നിർണായക പ്രഖ്യാപനവും എത്തുന്നത്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading