ന്യൂഡല്‍ഹി: പ്രശസ്ത കലാചരിത്രകാരിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന കപില വാത്സ്യായന് അന്തരിച്ചു. 91 വയസായിരുന്നു. കലാചരിത്രം, പുരാവസ്തുശാസ്ത്രം, ക്ലാസിക്കൽ ഡാൻസ് എന്നീ മേഖലകളിലും അപാരമായ പാണ്ഡിത്യമായിരുന്നു കപില വാത്സ്യായന് ഉണ്ടായിരുന്നത്.
ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ ആജീവനാന്ത ട്രസ്റ്റിയായിരുന്നു. ഐഐസിയിലെ ഏഷ്യാ പ്രോജക്ടിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ പോർ ആർട്സിന്റെ സ്ഥാപക ഡയറക്ടറുമാണ്. സംസ്കാരം വൈകിട്ട് ലോധി ശ്മശാനത്തിൽ.
കപിലയ്ക്ക് കേരളവുമായും അടുത്ത ബന്ധമാണുള്ളത്. സംസ്ഥാനത്തെ കലാ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് ശേഷം ‘ദി ആര്‍ട്സ് ഓഫ് കേരള ക്ഷേത്രം' എന്ന പുസ്തകം രചിച്ചിരുന്നു. സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് കപില ശേഖരിച്ച വിവരങ്ങള്‍ കേരളീയ കലകളുടെ വിജ്ഞാനകോശമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യസഭാ എംപിയായിരിക്കെ 2011ല്‍ കോട്ടയത്ത് തിരുവാര്‍പ്പ് പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 1.15 കോടി രൂപ അനുവദിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.