നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അരുൺ ജെയ്റ്റ്ലി ഇനി ഓർമ; ഭൗതികശരീരം നിഗംബോധ് ഘട്ടിൽ അഗ്നിനാളം ഏറ്റുവാങ്ങി

    അരുൺ ജെയ്റ്റ്ലി ഇനി ഓർമ; ഭൗതികശരീരം നിഗംബോധ് ഘട്ടിൽ അഗ്നിനാളം ഏറ്റുവാങ്ങി

    മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങിനെത്തി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് രാജ്യം വിട നൽകി. ജെയ്റ്റ്ലിയുടെ സംസ്കാരം നിഗംബോധ് ഘട്ടിൽ നടന്നു. മകൻ രോഹൻ അന്ത്യകർമങ്ങൾക്ക് ശേഷം ചിതയ്ക്ക് തീകൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, സ്പീക്കർ ഓം ബിർല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങുകൾക്കായി എത്തിയിരുന്നു.

      ബിഹാർ മുഖ്യമന്ത്രി നിത‌ിഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ബാബ രാംദേവ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ മുതൽ അരുൺ ജെയ്റ്റ്‌ലിയുടെ ഭൗതികശരീരം ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനായി വെച്ചു. ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.



      ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു ജെയ്റ്റ്ലി ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഓഗസ്റ്റ് 9 നാണ് അരുൺ ജെയ്റ്റ്‌ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. മരണശേഷം ജെയ്റ്റ്‌ലിയുടെ ഭൗതികശരീരം ഡൽഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോയി. നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ബിജെപി പ്രവർത്തകരും അവരുടെ ആരാധകരും ജെയ്റ്റ്‌ലിക്ക് അന്തിമ വിടവാങ്ങൽ നൽകി.



      Also Read- മോദിക്കും അമിത് ഷായ്ക്കും മുൻപേ ബിജെപിയുടെ 'ചാണക്യൻ'; പ്രധാനമന്ത്രിയുമായി അസാധാരണ രാഷ്ട്രീയ സൗഹൃദം

      മോദിക്കും അമിത് ഷായ്ക്കും മുൻപേ ബിജെപിയുടെ 'ചാണക്യൻ'; പ്രധാനമന്ത്രിയുമായി അസാധാരണ രാഷ്ട്രീയ സൗഹൃദം

      ജെയ്റ്റ്ലി: പൊതുവേദികളിലെത്താൻ ആരോഗ്യം അനുവദിച്ചില്ല; അവസാനം വരെയും സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെട്ടു

      First published:
      )}