നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അരുൺ ജയ്റ്റ്ലിക്ക് അന്ത്യാഞ്ജലി: സംസ്കാരം വൈകിട്ട് ഡൽഹി നിഗം ബോധ്ഘട്ടിൽ

    അരുൺ ജയ്റ്റ്ലിക്ക് അന്ത്യാഞ്ജലി: സംസ്കാരം വൈകിട്ട് ഡൽഹി നിഗം ബോധ്ഘട്ടിൽ

    രാവിലെ പതിനൊന്ന് മണിയോടെ വസതിയിൽ നിന്നും ഭൗതിക ശരീരം തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തെത്തിക്കും

    news18

    news18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന്. വൈകിട്ടോടെ ഡൽഹിയിലെ നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നിലവിൽ ഡല്‍ഹിയിലെ കൈലാഷ് നഗറിലെ വസതിയിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. രാത്രി വൈകിയും ഇവിടെ ആൾത്തിരക്ക് ഒഴിഞ്ഞിരുന്നില്ല.

      രാവിലെ പതിനൊന്ന് മണിയോടെ വസതിയിൽ നിന്നും ഭൗതിക ശരീരം തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തെത്തിക്കും. ഇവിടെ നിന്നാകും സംസ്കാര ചടങ്ങുകൾക്കായി കൊണ്ടു പോവുക. വൈകിട്ടോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ജയ്റ്റ്ലിക്ക് വിട ചൊല്ലും.

      Also Read-ജെയ്റ്റ്ലി: പൊതുവേദികളിലെത്താൻ ആരോഗ്യം അനുവദിച്ചില്ല; അവസാനം വരെയും സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെട്ടു

      കഴിഞ്ഞ ദിവസം ഉച്ചയോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു ജയ്റ്റ്ലിയുടെ അന്ത്യം. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ വസതിയിലെത്തിച്ച ഭൗതിക ശരീരത്തിന് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, രാഷ്‌ട്രീയ നേതാക്കൾ തുടങ്ങി നാനാമേഖലകളിൽ നിന്നുള്ളവർ എത്തിയിരുന്നു.

      Also read-മോദിക്കും അമിത് ഷായ്ക്കും മുൻപേ ബിജെപിയുടെ 'ചാണക്യൻ'; പ്രധാനമന്ത്രിയുമായി അസാധാരണ രാഷ്ട്രീയ സൗഹൃദം

      വിദേശയാത്രയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണവിവരം അറിഞ്ഞ് യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും സന്ദർശനം തുടരാൻ ജെയ്റ്റലിയുടെ കുടുംബം അഭ്യർത്ഥിച്ചതിനാൽ സംസ്കാര ചടങ്ങുകളിലുണ്ടാവില്ല.



       
      First published:
      )}