HOME » NEWS » India » ARUNACHAL MLA SON AMONG 11 SHOT DEAD BY MILITANTS

അരുണാചലിൽ എംഎല്‍എയെയും മകനെയുമടക്കം 11 പേരെ ഭീകരർ വധിച്ചു

അബോയുടെ കുടുംബവും പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

news18
Updated: May 21, 2019, 10:49 PM IST
അരുണാചലിൽ എംഎല്‍എയെയും മകനെയുമടക്കം 11 പേരെ ഭീകരർ വധിച്ചു
tirong-aboh
  • News18
  • Last Updated: May 21, 2019, 10:49 PM IST
  • Share this:
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ എംഎൽഎയെയും മകനെയുമടക്കം 11 പേരെ എൻഎസ് സിഎൻ ഭീകരർ വധിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ എംഎൽഎ തിരോംഗ് അബോയെയും മകനെയുമാണ് വധിച്ചത്. ചൊവ്വാഴ്ച തിരാപ് ജില്ലയിൽവെച്ചാണ് സംഭവം.

ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായി രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു സംഭവം. അബോയുടെ കുടുംബവും പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അബോയുടെ ജീവന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നതായി പാർട്ടി പ്രവർത്തകർ ന്യൂസ് 18നോട് പറഞ്ഞു.

സംഭവത്തെ കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ അപലപിച്ചു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന്നേതാക്കൾ പറഞ്ഞു. അതേസമയം അബോയെ വധിച്ചത് ആസൂത്രിതമായാണെന്ന്അരുണാചൽ ആഭ്യന്തര മന്ത്രി കുമാർ വായ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അബോയുടെ വിജയം സുനിശ്ചിതമാണെന്നും ഇതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
First published: May 21, 2019, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories